ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായി മോട്ടോ ജി9 പവർ ഇന്ത്യയിൽ അവതരിപ്പിച്ചു. ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈനും ട്രിപ്പിൾ റിയർ ക്യാമറ ഫീച്ചറുകളുമായാണ് മോട്ടോ ജി9 പവര്‍ തയ്യാറാക്കിയിരിക്കുന്നത്. രണ്ട് കളർ ഷേഡുകളും ഐപി 52 റേറ്റഡ് വാട്ടർ റിപ്പല്ലന്‍റ് ബിൽഡും സ്മാർട്ട്‌ഫോണിൽ ഉണ്ട്.
മോട്ടോ ജി9 പവർ; ഇന്ത്യയിലെ വില, ലഭ്യത
4 ജിബി റാം + 128 ജിബി സ്റ്റോറേജ് ഉള്ള ഒരൊറ്റ വേരിയന്‍റില്‍ അവതരിപ്പിച്ചിട്ടുള്ള മോട്ടോ ജി9 പവറിന് 11999 രൂപയാണ് ഇന്ത്യയില്‍ വില. ഇലക്ട്രിക് വയലറ്റ്, മെറ്റാലിക് സേജ് കളർ ഓപ്ഷനുകളിലാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്. ഡിസംബർ 15 മുതൽ ഫ്ലിപ്കാർട്ട് വഴി ഇത് വിൽപ്പനയ്‌ക്കെത്തും.
മോട്ടോ ജി 9 പവർ: സവിശേഷതകൾ
ആൻഡ്രോയിഡ് 10 ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം (നാനോ) പിന്തുണയുള്ള മോട്ടോ ജി9 പവർ, 20.5:9 വീക്ഷണാനുപാതമുള്ള 6.8 ഇഞ്ച് എച്ച്ഡി + (720×1640 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. 4 ജിബി റാമിനൊപ്പം ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 Soc ആണ് ഫോണിന്‍റെ കരുത്ത്.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, എഫ്/1.79 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ്/2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും എഫ്/2.4 ഉള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. സെൽഫികൾ എടുക്കുന്നതും വീഡിയോ ചാറ്റുകൾ പ്രാപ്തമാക്കുന്നതും മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറ സെൻസര്‍ നല്‍കിയിരിക്കുന്നു.
മൈക്രോ എസ്ഡി കാർഡ് വഴി (512 ജിബി വരെ) വികസിപ്പിക്കാവുന്ന 128 ജിബി ഓൺബോർഡ് സ്റ്റോറേജ് മോട്ടോ ജി9 പവറിൽ ഉണ്ട്. 4ജി എൽടിഇ, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി5.0, ജിപിഎസ്/എ-ജിപിഎസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. റിയര്‍പാനലിലാണ് ഫിംഗർപ്രിന്‍റ് സെൻസര്‍ നല്‍കിയിരിക്കുന്നത്. 20W ഫാസ്റ്റ് ചാർജ്ജിംഗിനെ പിന്തുണയ്ക്കുന്ന മോട്ടോ ജി9 പവറിൽ 6000എംഎഎച്ച് ബാറ്ററി ഉള്‍പ്പെട്ടിരിക്കുന്നു.
Leave a Reply