ആമസോണ്‍ വാച്ച് പാര്‍ട്ടി ഇന്ത്യയിലും

amazon watch party

സ്ട്രീമിംഗ് ഭീമനായ ആമസോൺ പ്രൈം വീഡിയോ അതിന്‍റെ വാച്ച് പാർട്ടി എക്സ്റ്റെന്‍ഷന്‍ ഇന്ത്യൻ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നു. ഇപ്പോൾ, ഒന്നിലധികം ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ഷോകൾ അവരുടെ വീടുകളിൽ നിന്ന് സ്ട്രീം ചെയ്യാനും ഒരുമിച്ച് ഷോകൾ കാണാനും കഴിയും. ഈ സവിശേഷത കംപ്യൂട്ടർ അല്ലെങ്കിൽ വെബ് ബ്രൗസറുകളിൽ മാത്രമേ പ്രവർത്തിക്കൂ എന്നതിനാൽ സ്വന്തം ആമസോൺ പ്രൈം അക്കൗണ്ടും ലാപ്‌ടോപ്പ് അല്ലെങ്കില്‍ പിസിയും മാത്രമാണ് ഇതിനായി വേണ്ടത്.

വാച്ച് പാർട്ടി സവിശേഷത യുഎസിലെ ഉപയോക്താക്കൾക്കായിട്ടാണ് ആദ്യമായി പുറത്തിറക്കിയിരുന്നത്. ഒരു ലിങ്ക് സൃഷ്ടിച്ച് സുഹൃത്തുകള്‍ക്കുമായി പങ്കിടുന്നതിലൂടെ ഉപയോക്താക്കൾക്ക് ഒരുമിച്ച് ഒരു ഷോ അല്ലെങ്കിൽ മൂവി കാണാൻ കഴിയും. വാച്ച് പാർട്ടി സെക്ഷനിൽ 100 അംഗങ്ങളെ വരെ ആമസോൺ അനുവദിക്കുന്നു.

വാച്ച് പാർട്ടിയിലെ അംഗങ്ങൾക്ക് അവരുടെ പ്രിയപ്പെട്ട ഷോകൾ കാണുമ്പോൾ സൈഡ്ബാറിൽ പരസ്പരം ചാറ്റ് ചെയ്യാൻ അനുവദിക്കുന്ന ഒരു ചാറ്റ് സവിശേഷതയും ലഭ്യമാണ്.

നേരത്തെ സൂചിപ്പിച്ചതുപോലെ, ആമസോൺ പ്രൈം വീഡിയോയ്‌ക്കായുള്ള വാച്ച് പാർട്ടി ആമസോൺ പ്രൈം വീഡിയോയുടെ ആന്‍ഡ്രോയിഡ് അല്ലെങ്കിൽ ഐഓഎസ് ആപ്ലിക്കേഷനുകളിൽ പ്രവർത്തിക്കുകയില്ല. ഫയർ ടിവി സ്റ്റിക്ക്, ഇന്‍റർനെറ്റ് എക്സ്പ്ലോറർ അല്ലെങ്കിൽ സഫാരി ബ്രൗസറുകളിലും ഇത് പ്രവർത്തിക്കുകയില്ല.

വാച്ച് പാർട്ടി സൃഷ്ടിച്ച വ്യക്തിക്കായിരിക്കും വീഡിയോ നിയന്ത്രിക്കുവാന്‍ സാധിക്കുക. പൗസ്, പ്ലേ, റിവൈൻഡ്, ഫാസ്റ്റ് ഫോര്‍വേഡിംഗ് എന്നിവ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നത് വാച്ച് പാര്‍ട്ടിയുടെ ക്രിയേറ്റര്‍ ആയിരിക്കും. ആമസോൺ പ്രൈം വീഡിയോയിൽ ഒരു വാച്ച് പാർട്ടി സൃഷ്ടിക്കാൻ ചുവടെ പറയുന്ന കാര്യങ്ങള്‍ പിന്തുടരുക:

  • സപ്പോര്‍ട്ടഡ് വെബ് ബ്രൗസറിൽ ആമസോൺ പ്രൈം വീഡിയോ തുറക്കുക.
  • നിങ്ങൾ ഒരു വാച്ച് പാർട്ടിയില്‍ ഹോസ്റ്റുചെയ്യാൻ ആഗ്രഹിക്കുന്ന സീരീസ് അല്ലെങ്കിൽ മൂവി ടൈറ്റിലിനായി സേര്‍ച്ച് ചെയ്യുക.
  • നിങ്ങളുടെ പേര് നൽകുക.
  • ഒരു വാച്ച് പാർട്ടി സൃഷ്ടിക്കുക. ഒരു ലിങ്ക് സൃഷ്ടിക്കപ്പെടും.
  • ലിങ്ക് കോപ്പി ചെയ്യുക.
  • ഇമെയിൽ അല്ലെങ്കിൽ മറ്റ് ഓപ്ഷനുകൾ വഴി ലിങ്ക് ഷെയര്‍ ചെയ്യുക.
  • സെക്ഷൻ നിർത്തുവാൻ, എൻഡ് വാച്ച് പാർട്ടി തിരഞ്ഞെടുക്കുക

പങ്കുവയ്ക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആർക്കും വാച്ച് പാര്‍ട്ടിയില്‍ ചേരാം. പങ്കെടുക്കുന്നവർക്ക് ആമസോണിന്‍റെ വാച്ച് പാർട്ടിയിൽ ഓഡിയോ, സബ്ടൈറ്റിൽ ഭാഷയുടെ തിരഞ്ഞെടുപ്പ് മാത്രമേ നിയന്ത്രിക്കാൻ സാധിക്കൂ, ബാക്കി നിയന്ത്രണങ്ങൾ ഹോസ്റ്റ് നിയന്ത്രിക്കുന്നു. മാത്രമല്ല, ഹോസ്റ്റ് വാച്ച് പാർട്ടി സെക്ഷൻ അവസാനിപ്പിച്ചുകഴിഞ്ഞാൽ പങ്കെടുക്കുന്നവർക്ക് പ്രത്യേകമായി കാഴ്ച തുടരാവുന്നതുമാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*