ചൈനയിലെ ബഹുരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ZTE നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായി ZTE ബ്ലേഡ് വി 2021 5ജി ചൈനയിൽ അവതരിപ്പിച്ചു. 48 മെഗാപിക്സലിന്‍റെ പ്രധാന സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിനുള്ളത്. മുൻവശത്ത്, വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയും നല്‍കിയിരിക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 720 Soc ആണ് ZTE ബ്ലേഡ് വി 2021 5ജി സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്.
ZTE ബ്ലേഡ് വി 2021 5ജി വില
4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളില്‍ അവതരിപ്പിച്ചിരിക്കുന്ന സ്മാര്‍ട്ട്ഫോണിന് യഥാക്രമം സിഎൻവൈ 999 (ഏകദേശം 11200 രൂപ), സിഎൻവൈ 1399 (ഏകദേശം 15700 രൂപ) എന്നിവയാണ് വില.
ZTE ബ്ലേഡ് വി 2021 5ജി സവിശേഷതകൾ
ആൻഡ്രോയിഡ് 10 അധിഷ്ഠിത മിഫേവർ 10 ലാണ് ഡ്യുവൽ സിം ZTE ബ്ലേഡ് വി 2021 5ജി പ്രവർത്തിക്കുന്നത്. 60Hz റിഫ്രഷ് റെയ്റ്റിനൊപ്പം 6.52 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 6 ജിബി വരെ റാമുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 720 Soc ആണിതില്‍ പ്രവർത്തിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 5121 ജിബി വരെ ഇന്‍റേണല്‍ സ്റ്റോറേജ് വിപുലീകരിക്കാവുന്നതാണ്.
ഫോട്ടോഗ്രാഫിക്കായി, എഫ്/1.79 അപ്പേർച്ചറുള്ള 48MP പ്രൈമറി ക്യാമറ, എഫ്/2.2 അപ്പേർച്ചറും 120 ഡിഗ്രി ഫീൽഡ് വ്യൂവും ഉള്ള 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ എന്നുവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ZTE ബ്ലേഡ് വി 2021 5ജിയിൽ ഉള്ളത്. മുൻവശത്ത്, ZTE ബ്ലേഡ് വി 2021 5ജിയിൽ 8MP സെൽഫി സ്നാപ്പർ ഉണ്ട്.
ZTE ബ്ലേഡ് വി 2021 5ജിയിൽ 4000 എംഎഎച്ച് ബാറ്ററിയുണ്ട്. റിയര്‍ പാനലിലാണ് ഫിംഗർപ്രിന്‍റ് സെൻസര്‍ നല്‍കിയിരിക്കുന്നത്. 5ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4ജി വോൾട്ട്, വൈ-ഫൈ 802.11എസി, ബ്ലൂടൂത്ത് 5.1, 3.5mm ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. സ്പേസ് ഗ്രേ, ഫാന്‍റസി ബ്ലൂ, സ്പേസ് സിൽവർ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.
Leave a Reply