ആപ്പിളിന്‍റെ സ്മാർട്ട് സ്പീക്കർ ശ്രേണിയിലേക്ക് പുതിയ കൂട്ടിച്ചേര്‍ക്കലായി ഹോംപോഡ് മിനി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. അതിമനോഹരമായ രൂപകല്‍പ്പനയിലാണ് ഈ ചെറിയ ഹോംപോഡ് മിനി സ്പീക്കര്‍ തയ്യാറാക്കിയിരിക്കുന്നത്. വൈറ്റ് ആൻഡ് സ്‌പേസ് ഗ്രേയിൽ ലഭ്യമാകുന്ന ഈ സ്മാര്‍ട്ട് സ്പീക്കറിന് ഇന്ത്യയിൽ 9900 രൂപയാണ് വില. നവംബർ 16 മുതൽ ഇതിന്‍റെ വില്‍പ്പന ആരംഭിക്കുന്നതാണ്.
കാഴ്ചയില്‍ ഒരു ഒതുക്കമുള്ള പന്ത് പോലെ രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ ഹോംപോഡ് മിനിയില്‍ പുതിയ ആപ്പിൾ എസ് 5 ചിപ്പാണ് നൽകിയിരിക്കുന്നത്, ഇത് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ ഓഡിയോ ടെക് കംപ്യൂട്ടേഷണൽ ഓഡിയോ ഉപയോഗിച്ചുള്ളതാണ്. മികച്ച പ്രകടനത്തിനായി ഓഡിയോ അനുഭവം ഒപ്റ്റിമൈസ് ചെയ്യാൻ ഇത് സ്പീക്കറെ അനുവദിക്കുന്നു.
ആപ്പിള്‍ മ്യൂസിക്, പോഡ്കാസ്റ്റ്, ഐ ഹാര്‍ട്ട് റേഡിയോ, റേഡിയോ.കോം, ട്യൂണ്‍ ഇന്‍ തുടങ്ങിയ സേവനങ്ങള്‍ ഇതില്‍ ആസ്വദിക്കാം. താമസിയാതെ പാന്‍ഡോറ, ആമസോണ്‍ മ്യൂസിക് സേവനങ്ങളും ഇതില്‍ ലഭ്യമാകുന്നതാണ്.
“ഹേ സിരി” കമാൻഡ് തിരിച്ചറിയുന്നതുവരെ അല്ലെങ്കിൽ ഉപയോക്താവ് സിരിയെ ടച്ച് ചെയ്ത് ആക്ടീവ് ആക്കുന്നതുവരെ ഹോംപോഡ് മിനി, ആപ്പിൾ സെർവറുകളിലേക്ക് ഒരു വിവരവും കൈമാറുകയില്ലെന്ന് ആപ്പിൾ അഭിപ്രായപ്പെടുന്നു. അതിലൂടെ ഉപയോക്താവിന്‍റെ സ്വകാര്യതയ്ക്കും കമ്പനി ഉറപ്പ് നല്‍കുകയാണ്.
ആപ്പിളിന്‍റെ വെർച്വൽ അസിസ്റ്റന്‍റില്‍ പ്രവര്‍ത്തിക്കുന്ന ഹോംപോഡ് മിനി, സ്മാർട്ട് ഹോം ഉപകരണങ്ങൾ നിയന്ത്രിക്കാനും ഇന്‍റർകോം സിസ്റ്റം സവിശേഷത ഉപയോഗിച്ച് വീട്ടിലെ മറ്റ് ഹോംപോഡ് സ്പീക്കറുകളിൽ സന്ദേശങ്ങൾ അയയ്‌ക്കാനും ഇത് ഉപയോഗിക്കാം. ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച്, എയർപോഡുകൾ, കാർപ്ലേ എന്നിവയിൽ ഇന്‍റർകോം പ്രവർത്തിക്കുന്നതാണ്.
ഐഫോൺ എസ്ഇ, ഐഫോൺ 6 എസ്, അതിനുശേഷമുള്ള ഉപകരണങ്ങൾ, ഐഓഎസ് 14 പ്രവർത്തിക്കുന്ന ഐപോഡ് ടച്ച് (ഏഴാം തലമുറ), ഐപാഡ് പ്രോ, ഐപാഡ് (അഞ്ചാം തലമുറ അല്ലെങ്കിൽ അതിനുശേഷമുള്ളത്), ഐപാഡ് എയർ 2 അല്ലെങ്കിൽ അതിനുശേഷമുള്ളത്, ഐപാഡ് മിനി 4 അല്ലെങ്കിൽ ഐപാഡ് ഓഎസ് 14-ല്‍ പ്രവർത്തിക്കുന്നവ ഉള്‍പ്പെടെയുള്ള ഡിവൈസുകളെ ഹോംപോഡ് മിനി പിന്തുണയ്ക്കുന്നു.
Leave a Reply