ക്വാൽകോം സ്‌നാപ്ഡ്രാഗൺ വെയർ 3100 പ്രോസസ്സറുള്ള ഫോസിൽ ജെൻ 5ഇ സ്മാർട്ട് വാച്ചുകൾ

Fossil Gen 5E

ഫോസിൽ ജെൻ 5ഇ സ്മാർട്ട് വാച്ച് മോഡലുകൾ പുറത്തിറക്കിയിരിക്കുന്നു. രണ്ട് വ്യത്യസ്ത സ്റ്റൈലുകളില്‍ അവതരിപ്പിച്ചിരിക്കുന്ന ഓരോന്നും ഒന്നിലധികം കളര്‍ ഓപ്ഷനുകളിൽ ആണുള്ളത്. 42mm, 44mm വലുപ്പങ്ങളിലുള്ള ഫോസിൽ ജെൻ 5 ഇ സ്മാര്‍ട്ട് വാച്ച് ഗൂഗിൾ വെയർ ഒഎസിൽ പ്രവർത്തിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ വെയർ 3100 പ്രോസസ്സറാണ് ഇതിന് കരുത്ത്പകരുന്നത്.

ഫോസിൽ ജെൻ 5ഇ മോഡലുകളുടെ വില

ഫോസിൽ നിർമ്മിച്ച ജെന്‍ 5ഇ (42mm, 44mm) മോഡലുകൾ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ധരിക്കാവുന്ന രണ്ട് സ്റ്റൈലുകളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ബ്ലാക്ക് സിലിക്കൺ, ബ്രൗൺ ലെതർ, ബ്ലാക്ക് സ്റ്റെയിൻലെസ് സ്റ്റീൽ, ടു- ടോൺ സ്റ്റെയിൻ‌ലെസ് സ്റ്റീൽ, റോസ് ഗോൾഡ്-ടോൺ സ്റ്റെയിൻ‌ലെസ് സ്റ്റീൽ മെഷ്, റോസ് ഗോൾഡ്-ടോൺ സ്റ്റെയിൻ‌ലെസ് സ്റ്റീൽ, ബ്ലഷ് സിലിക്കൺ എന്നിങ്ങനെ ഒന്നിലധികം കളര്‍ ഓപ്ഷനുകളിലുള്ള ജെന്‍ 5ഇ സ്മാർട്ട് വാച്ചിന് 249 ഡോളര്‍ (ഏകദേശം 18,200 രൂപ) ആണ് വില.

നവംബർ 3 മുതൽ യുഎസിൽ വില്‍പ്പനയ്ക്കെത്തുന്ന ഫോസിലിന്‍റെ പുതിയ വെയറബിള്‍ ഡിവൈസ് അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമാകുന്നതിനെ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഫോസിൽ ജെൻ 5ഇ മോഡൽ സവിശേഷതകള്‍

ഫോസിൽ ജെൻ 5ഇ ഗൂഗിൾ വെയർ ഒഎസിൽ പ്രവർത്തിക്കുന്നു. ജെന്‍ 5ഇ സ്മാർട്ട് വാച്ചിന്‍റെ ബ്ലാക്ക് സിലിക്കൺ, ബ്രൗൺ ലെതർ, ബ്ലാക്ക് സ്റ്റെയിൻലെസ് സ്റ്റീൽ എന്നീ കളര്‍ മോഡലുകള്‍ 44mm വലുപ്പത്തിലും സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിയിലും ആണ് തയ്യാറാക്കിയിരിക്കുന്നത്. ശേഷിക്കുന്ന നാല് ഓപ്ഷനുകൾ 42mm വലുപ്പത്തിലും സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിയിലും ആണുള്ളത്. ജെൻ 5ഇ സ്മാർട്ട് വാച്ച് ബ്ലാക്ക് സിലിക്കൺ 5ATM വാട്ടർ റെസിസ്റ്റൻസ് പിന്തുണയുള്ളതാണ്. ജെൻ 5ഇ സ്മാർട്ട് വാച്ച് ബ്രൗൺ ലെതർ, ജെൻ 5 ഇ സ്മാർട്ട് വാച്ച് ബ്ലാക്ക് സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവ 3ATM വാട്ടർ റെസിസ്റ്റൻസ് പിന്തുണയാണ് നല്‍കുന്നത്. സ്ത്രീകൾക്കായി രൂപകൽപ്പന ചെയ്ത നാല് ഓപ്ഷനുകളും 5ATM വാട്ടർ റെസിസ്റ്റൻസാണ്.
ജെന്‍ 54ഇ മോഡലുകൾക്ക് വലതുവശത്ത് ഒരൊറ്റ ബട്ടൺ ഉണ്ട്, കൂടാതെ ടച്ച്, വോയ്‌സ് ഇൻപുട്ടുകൾ വാഗ്ദാനം ചെയ്യുന്നു.

സ്മാർട്ട് വാച്ച് മോഡലുകൾക്ക് കരുത്ത് പകരുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ വെയർ 3100 പ്രോസസ്സറാണ്. ഓരോ മോഡലിലും 1 ജിബി റാമും 4 ജിബി സ്റ്റോറേജും ലഭിക്കും. 1.19 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയ്ക്ക് 390×390 പിക്സൽ റെസല്യൂഷനും 328 പിപി പിക്സൽ ഡെൻസിറ്റി ഉണ്ട്. കണക്റ്റിവിറ്റിക്കായി, ബ്ലൂടൂത്ത് 4.2 LE, NFC, GPS, LTE, Wi-Fi എന്നിവ ലഭിക്കും. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ഓഫ്-ബോഡി ഐആർ, പിപിജി ഹൃദയമിടിപ്പ് സെൻസർ എന്നിവ ഉൾപ്പെടുന്നു.

എക്സ്റ്റെൻഡഡ് മോഡിൽ 24 മണിക്കൂറിൽ കൂടുതൽ ബാറ്ററി നിലനിൽക്കുമെന്നും 50 മിനിറ്റിനുള്ളിൽ സ്മാർട്ട് വാച്ച് മോഡലുകൾ 80 ശതമാനമായി ചാർജ്ജ് ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു. എല്ലായ്പ്പോഴും ഓൺ ആയിരിക്കുന്ന ഡിസ്‌പ്ലേയും ആയിരക്കണക്കിന് വാച്ച് ഫെയ്‌സുകളും ലഭിക്കും. ആക്റ്റിവിറ്റി ട്രാക്കിംഗിനായി ഗൂഗിൾ ഫിറ്റിനൊപ്പം ഫോസിൽ ജെൻ 5ഇ മോഡലുകൾ വരുന്നു, കൂടാതെ ഡെയ്‌ലി മോഡ്, എക്സ്റ്റെൻഡഡ് മോഡ്, ടൈം ഒൺലി മോഡ്, കസ്റ്റം മോഡ് എന്നിവയുൾപ്പെടെ ഒന്നിലധികം ബാറ്ററി മോഡുകളും ഇത് വാഗ്ദാനം ചെയ്യുന്നു.

ഫോസിൽ ജെൻ 5ഇ സ്മാര്‍ട്ട് വാച്ച് മോഡലുകളില്‍ നോട്ടിഫിക്കേഷനുകളും ദൃശ്യമാക്കുന്നതാണ്. കോളുകൾക്ക് മറുപടി നൽകുന്നതിന് ബിൽറ്റ് ഇൻ സ്പീക്കറും മൈക്കും നൽകുന്നു, സംഗീതം നിയന്ത്രിക്കാനും കോൺടാക്റ്റില്ലാത്ത പേയ്‌മെന്‍റുകൾ നടത്താനും സ്മാർട്ട് ഹോം ഉപകരണങ്ങൾ നിയന്ത്രിക്കാനും ഈ സ്മാര്‍ട്ട് വാച്ച് പ്രയോജനപ്പെടുത്താം.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*