മെഡിക്കൽ
ആനിമേഷൻ ഫിസിയോളജി അല്ലെങ്കിൽ സർജിക്കൽ വിഷയങ്ങളെ ആസ്പദമാക്കിയുള്ള എജുക്കേഷനൽ ഫിലിമുകൾ തയ്യാറാക്കി 3D കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ച് ചിത്രീകരിക്കുന്നതാണ് മെഡിക്കൽ ആനിമേഷൻ. മെഡിക്കൽ പ്രൊഫഷനലുകൾക്ക് ഇൻസ്ട്രാഷണൽ ടൂളുകളും ആയാണ് ഇവ സാധാരണയായി ഉപയോഗിക്കുന്നത്. മനുഷ്യ ശരീരത്തിലെ ആന്തരിക ഘടനയും മറ്റു മെഡിക്കൽ അനാലിസിസ് ലൂടെ വിശദമായി നിരീഷിക്കാം.
ആർക്കിടെക്ചർ ആൻഡ് എഞ്ചിനീയറിംഗ്
കമ്പ്യൂട്ടറിൽ സൃഷ്ടിക്കുന്ന ചെറിയ ആർക്കിടെക്ചറൽ മൂവിയാണ് ആർക്കിടെക്ചറൽ ആനിമേഷൻ. ആർക്കിടെക്ചറൽ വിഷ്വലൈസേഷൻ ലോകമെമ്പാടും ആവശ്യകത എഴുതിക്കൊണ്ടിരിക്കുകയാണ്. പുതിയ കെട്ടിടങ്ങളും മറ്റും നിർമിക്കുമ്പോൾ ഡിസൈൻ, ഇന്റീരിയൽ പോലുള്ള കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആർക്കിടെക്ചകൾ ത്രീ ഡി ആനിമേഷൻ ഉപയോഗിക്കുന്നു.
ഫോറൻസിക് ആനിമേഷൻ
കുറ്റാന്വേഷകാർക്ക് കുറ്റകൃത്യ രംഗങ്ങൾ പുനരാവിഷ്കരിക്കാൻ ആനിമേഷൻ സാങ്കേതം ഉപയോഗിക്കുന്ന ഫോറൻസിക് ശാഖയാണ് ഫോറൻസിക് ആനിമേഷൻ.
ഇതുകൂടാതെ റീറ്റെയ്ൽ, മാർക്കറ്റിംഗ്, ക്രീടിവ് ആർട്സ് തുടങ്ങി ആനിമേഷൻ ഉപയോഗ മേഖലകൾ ഇനിയുമുണ്ട്. കഥയായാലും കാര്യമായാലും ആസ്വാദ്യകരമായ രീതിയിൽ പ്രേക്ഷകരിലെത്തിക്കാൻ ഉള്ള മാർഗം എന്ന നിലയിൽ ആനിമേഷൻ സാങ്കേതികവിദ്യ ഇനിയും കൂടുതൽ യോഗ്യത നേടും എന്ന് ഉറപ്പാണ്.
Leave a Reply