സ്മാർട്ട് സ്റ്റെതസ്കോപ്പുമായി ഐഐടിയിലെ ഗവേഷകർ

ഈ കൊറോണ കാലത്ത് സാമൂഹിക അകലം എല്ലാ മേഖലയിലും ഉണ്ട്. സാമൂഹിക അകലം പാലിച്ചുകൊണ്ട് ഒരു രോഗിയുടെ ഹൃദയസ്പന്ദനം അറിയുവാനുള്ള ഒരു മാർഗ്ഗവുമായി സ്മാര്‍ട്ട്സ്റ്റെതസ്കോപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ. രാജ്യത്തെ വിവിധ ആശുപത്രികളിലേക്കായി 1000 സ്റ്റെതസ്കോപ്പുകൾ ഗവേഷകർ ഇതിനോടകം തയ്യാറാക്കി അയച്ചു കഴിഞ്ഞിരിക്കുന്നു.

ഒരു രോഗിയുടെ ഹൃദയസ്പന്ദനം വിദൂരത ലിരുന്ന് കൊണ്ട്‌ കേൾക്കുവാനും അത് റെക്കോർഡ് ചെയ്യാനും സാധിക്കുന്ന ഈ സ്മാർട്ട് ഉപകരണം കോവിഡ്19  വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകർ നേരിടുന്ന വലിയ വെല്ലുവിളികൾക്ക് ഒരു ചെറിയ പരിഹാരം ആകുന്നതാണ്.

രണ്ട് ഇയർ പീസുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ട്യൂബ് ആയ ഡിജിറ്റൽ   സ്റ്റെതസ്കോപ്പിൽ നിന്ന് ബ്ലൂടൂത്ത് മുഖാന്തരം വയർലെസ് ആയാണ് ഡേറ്റ കൈമാറ്റം ചെയ്യപ്പെടുന്നത്. രോഗിയുടെ റെക്കോർഡ് ചെയ്യപ്പെട്ട ഹൃദയസ്പന്ദന ഡേറ്റകൾ കമ്പ്യൂട്ടറിലോ സ്മാർട്ട്ഫോണിലോ കാണാൻ കഴിയുന്ന ഫോണോകാർഡിയോഗ്രാഫായോ മാറ്റാനും സാധിക്കും.

കൊറോണ വൈറസ് രോഗബാധിതരായവർക്ക് പലപ്പോഴും ശ്വാസതടസ്സം  അനുഭവപ്പെടുന്നു, ഇത് അക്യൂട്ട് റെസിപിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം വരെ നയിക്കുന്നതാണ്. ഈയൊരവസരത്തില്‍ ഡോക്ടർമാർക്ക് എപ്പോഴും രോഗിയുടെ ഹൃദയമിടിപ്പ് പരിശോധിക്കേണ്ടതായി വരുന്നതാണ്. ആയതിനാല്‍ ഇത്തരത്തിലുള്ള സ്മാർട്ട് സ്റ്റെതസ്കോപ്പ് ആരോഗ്യ പ്രവർത്തകർക്ക് ഉപകാരപ്രദമാകുന്നതാണ് .

About The Author

Be the first to comment

Leave a Reply

Your email address will not be published.


*