ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ ലഭ്യമായ ഗൂഗിളിന്‍റെ സ്മാര്‍ട്ട് അസിസ്റ്റന്‍റ് സേവനമാണ് ഗൂഗിള്‍ അസിസ്റ്റന്‍റ്. ഗൂഗിൾ വികസിപ്പിച്ച ഇത് ടു-വേ കമ്മ്യൂണിക്കേഷന്‍ പ്രദാനം ചെയ്യുന്നു. കീബോർഡ് ഇൻപുട്ട് പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും ഗൂഗിള്‍ അസിസ്റ്റന്‍റ് പ്രധാനമായും സ്വാഭാവിക ശബ്ദവുമായി സംവദിക്കുന്നു. അലാറങ്ങളും ഇവന്‍റുകളും ഷെഡ്യൂൾ ചെയ്യുക, ഇന്‍റർനെറ്റിൽ തിരയുക, ബാറ്ററി സേവർ ഓണാക്കുക, നിങ്ങളുടെ പ്രിയപ്പെട്ട ഗാനം പ്ലേ ചെയ്യുക തുടങ്ങി നിരവധി ജോലികൾ ഇപ്പോൾ ഗൂഗിള്‍ അസിസ്റ്റന്‍റ് കൈകാര്യം ചെയ്യുന്നു.
ഇന്‍റര്‍നെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ ഫോണിൽ ടച്ച് ചെയ്യാതെ തന്നെ ശബ്‌ദം ഉപയോഗിച്ച് സ്മാർട്ട്‌ഫോണുകൾ നിയന്ത്രിക്കുന്നതിനുള്ള സൗകര്യമാണ് ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത്. ഗൂഗിള്‍ അസിസ്റ്റന്‍റ് ആക്ടീവാക്കുന്നതിന്, നിങ്ങളുടെ ഉപകരണത്തിന്‍റെ ഹോം ബട്ടൺ അമർത്തിപ്പിടിക്കണം അല്ലെങ്കിൽ “Ok Google” എന്ന് പറയുക. നിങ്ങൾക്ക് ഗൂഗിള്‍ അസിസ്റ്റന്‍റിനോട് ആവശ്യപ്പെടാൻ കഴിയുന്ന ചില അടിസ്ഥാന കാര്യങ്ങൾ ഇവയാണ്:
1) നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഗൂഗിള്‍ അസിസ്റ്റന്‍റ് തുറക്കാൻ ‘Ok Google’ എന്ന് പറയുക.
2) കമാൻഡ് നൽകി നിങ്ങളുടെ ഓരോ ദിവസത്തെയും മീറ്റിംഗുകൾ അറിയുവാനും ഷെഡ്യൂൾ ചെയ്യാനും ഗൂഗിള്‍ അസിസ്റ്റന്‍റ് ഉപയോഗിക്കാൻ കഴിയും. ഒരു നിർദ്ദിഷ്ട ദിവസത്തിലെ മീറ്റിംഗുകളും കൂടിക്കാഴ്‌ചകളും കണ്ടെത്താൻ ‘Today’s appointments’ എന്ന് പറയുകയേ വേണ്ടൂ.
3) അലാറം സജ്ജമാക്കാനും ഗൂഗിള്‍ അസിസ്റ്റന്‍റ് സഹായിക്കും. റിമൈൻഡറുകളോ അലാറങ്ങളോ സജ്ജീകരിക്കുന്നതിന് ‘Set alarm’ എന്ന കമാന്‍ഡ് നല്‍കുക.
4) ഗൂഗിള്‍ അസിസ്റ്റന്‍റ് വഴി നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ള ഒരാൾക്ക് സന്ദേശങ്ങൾ അയയ്ക്കാനും കഴിയും. ‘Send messages’ എന്ന കമാൻഡ് നൽകുമ്പോൾ, അസിസ്റ്റന്‍റ് ആർക്കാണ് സന്ദേശം അയയ്ക്കേണ്ടത് എന്ന് ചോദിക്കും. അയയ്ക്കേണ്ട ആളുടെ പേരും സന്ദേശവും പറയുക.
5) ഗൂഗിള്‍ അസിസ്റ്റന്‍റ് ഉപയോഗിച്ച് നിങ്ങളുടെ കോൺടാക്റ്റ്സ് ലിസ്റ്റിൽ ഉള്ളവർക്ക് കോൾ ചെയ്യാനും സാധിക്കുന്നതാണ്. ആരെയെങ്കിലും വിളിക്കാൻ ‘Call’ (കോൺടാക്റ്റ് പേരിനൊപ്പം) പറയുക.
6) ഇന്ത്യ vs ഓസ്ട്രേലിയ പോലുള്ള കായിക ഇനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ,’On going matches’ എന്ന കമാന്‍ഡ് നല്‍കുക.
7) നെറ്റിൽ തിരയലുകൾ നടത്താനും ഗൂഗിള്‍ അസിസ്റ്റന്‍റ് ഉപയോഗിക്കാം. ‘കീവേഡുകൾ’ ലളിതമായി പറയുകയെ വേണ്ടൂ, അത് പ്രസക്തമായ വിവരങ്ങൾ പ്രദർശിപ്പിക്കുന്നു.
8) ട്രാഫിക്കുകള്‍ അറിയുവാനും നിങ്ങളുടെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനും ഇതില്‍ സാധിക്കും. ‘hey google show my traffic’ എന്ന കമാന്‍ഡ് നല്‍കിയാല്‍ മതി. ശേഷം, ലൊക്കേഷന്‍ പങ്ക് വയ്ക്കണമെങ്കില്‍ ‘share it’ എന്ന കമാന്‍ഡ് നല്‍കി അയയ്ക്കേണ്ട ആളുടെ പേര് പറഞ്ഞുകൊടുക്കുക.
ആക്ടീവ് ഇന്‍റർനെറ്റ് കണക്ഷനില്ലാതെ വോയ്‌സ് ഉപയോഗിച്ച് ആൻഡ്രോയിഡ് ഫോണിനെ നിയന്ത്രിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ‘ഗൂഗിൾ വോയ്‌സ് ആക്‌സസ്’ (Google Voice Access) എന്നറിയപ്പെടുന്ന ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ഗൂഗിൾ അസിസ്റ്റന്‍റുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ആപ്ലിക്കേഷൻ നിങ്ങൾക്ക് കൂടുതൽ വിപുലമായ നിയന്ത്രണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
Leave a Reply