ലൂമിക്സ് എസ് 5: പാനസോണികിന്‍റെ ഫുൾ ഫ്രെയിം മിറർലെസ് ക്യാമറ

panasonic lumix

പാനസോണിക് ഇന്ത്യ തങ്ങളുടെ മുൻനിര എസ് സീരീസിന്‍റെ ഏറ്റവും പുതിയ പതിപ്പ് ലൂമിക്സ് എസ് ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറ പുറത്തിറക്കിയിരിക്കുന്നു. പുതിയ ഹൈബ്രിഡ് ഫുൾ-ഫ്രെയിം മിറർലെസ്സ് ക്യാമറ, പരമ്പരാഗത എസ് സീരീസ് ക്യാമറയുടെത് പോലെ ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ ബോഡിയില്‍ തയ്യാറാക്കിയിരിക്കുന്നതും ഫോട്ടോ ഷൂട്ടിംഗിലും വീഡിയോ റെക്കോർഡിംഗിലും മതിയായ പ്രകടനം കാഴ്ചവയ്ക്കുന്നതുമാണ്.

വൈഡ് ഡൈനാമിക് റെയ്ഞ്ചും ഹൈ സെന്‍സിറ്റിവിറ്റി പെര്‍ഫോമന്‍സും നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്ന 24.2 മെഗാപിക്സൽ 35mm ഫുൾ-ഫ്രെയിം സി‌എം‌ഒ‌എസ് സെൻസറാണ് ലൂമിക്സ് എസ് 5 ൽ അടങ്ങിയിരിക്കുന്നത്. ഡ്യുവൽ നേറ്റീവ് ഐ‌എസ്ഒ സാങ്കേതികവിദ്യ നല്‍കിയിരിക്കുന്ന എസ് 5 ക്യാമറ കുറഞ്ഞ ശബ്ദത്തോടെ ചിത്രങ്ങളും വീഡിയോകളും ഷൂട്ട് ചെയ്യാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നു. കൂടാതെ, വേഗത കുറഞ്ഞതും വേഗത്തിലുള്ളതുമായ ചലനത്തിനായി ടൈം-ലാപ്സ്, സ്ലോ മോഷൻ വീഡിയോകളും പകർത്താൻ പ്രത്യേക മോഡ് ഡയൽ ഫീച്ചറും ക്യാമറയിൽ ഉൾക്കൊള്ളുന്നു.

കോം‌പാക്റ്റ് സവിശേഷതയും മികച്ച രൂപകൽപ്പനയോടും കൂടിയ ഫുള്‍ ഫ്രെയിം ലൂമിക്സ് എസ് 5 ന്‍റെ ഏറ്റവും പ്രധാന ആകര്‍ഷണം മെച്ചപ്പെട്ട ഓട്ടോ ഫോക്കസ് (എഎഫ്) കഴിവാണ്, ഇപ്പോൾ അത് ഫെയ്സ്, ഐ ഡിക്റ്റഷന്‍ എന്നിവയ്ക്കൊപ്പം ഹെഡ് ഡിറ്റക്ഷനും ഉൾപ്പെടുന്നു. പാനസോണിക് ബ്രാൻഡ് ഷോപ്പുകളിലും പാനസോണിക് 4കെ ഇമേജിംഗ് സ്കൂള്‍സിലും ലഭ്യമായിരിക്കുന്ന ലൂമിക്സ് എസ് 5 ബോഡിക്ക് 164900 രൂപയും കിറ്റിന് 189900 രൂപയുമാണ് വില.

About The Author

Be the first to comment

Leave a Reply

Your email address will not be published.

*