ആനിമേഷൻ വിവിധ മേഖലകളിൽ പാർട്ട്‌ -1

ഒരു വിനോദോപാധി എന്ന നിലയിൽ ഉയർന്നു വന്ന ആനിമേഷൻ ഇന്ന് വിദ്യാഭ്യാസം  ഇന്ന് വിദ്യാഭ്യാസം, പരസ്യം,   സയന്റിഫിക്ക്‌, വിഷ്വലൈസേഷൻ, ക്രിയേറ്റീവ് ആർട്സ്, ഗെയിംസ് തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ ഉപയോഗം കണ്ടെത്തിക്കഴിഞ്ഞു. ഇത് അല്പം വിശദമായി പരിശോധിക്കാൻ നമുക്കിനി. 

 വിദ്യാഭ്യാസം

 അക്ഷരങ്ങളെകാൾ കുട്ടികളെ ആഘോഷിക്കുന്നത് ചിത്രങ്ങളാണ്. അതും ചലിക്കുന്ന ചിത്രങ്ങൾ ആണെങ്കിൽ പറയേണ്ടത് ഒന്നുമില്ല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ഭാഗമായി വിദ്യാലയങ്ങളിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതികൾ നടപ്പിലാക്കി വരുന്നു. കുട്ടികൾക്ക് ആസ്വാദ്യകരമാക്കുന്നതിനുള്ള പാഠഭാഗങ്ങൾ ആനിമേഷൻ രീതിയിൽ അവതരിപ്പിക്കുന്നതിലൂടെ മികച്ച പഠനനിലവാരം ഉറപ്പാക്കാം. പാഠപുസ്തകങ്ങൾ പൂർണമായും ആനിമേഷൻ വീഡിയോ ആക്കി ആനിമേറ്റഡ് ടെസ്റ്റുകൾ തയ്യാറാക്കുന്നതിനുള്ള ശ്രമങ്ങൾ കേരളത്തിലെ വിദ്യാലയങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി കഴിഞ്ഞു. 

വിനോദം

 വിനോദ് മേഖലയിൽ ആനിമേഷൻ ഉള്ള സ്വാധീനം പറയേണ്ട കാര്യമില്ലല്ലോ. ഒരുപക്ഷേ ആനിമേഷൻ ഏറ്റവും വലിയ ഉപയോഗം തന്നെ വിനോദത്തിലാണ്. ടിവിയിലും ഫോണിലും ഇന്റർനെറ്റിൽ എല്ലാം ആനിമേഷൻ തരംഗം കാണാം. ടോം ആൻഡ് ജെറി പോലുള്ള കാർട്ടൂൺ ആനിമേഷൻമുകളിൽ തുടങ്ങി ഇൻസൈഡ് ഔട്ട്, കോകോ പോലുള്ള ഓസ്കാർ പുരസ്കാരം നേടിയ ആനിമേറ്റഡ് സിനിമകൾ വരെ നീളുന്നു. വിനോദ് മേഖലയിൽ ആനിമേഷൻ ഉള്ള സ്ഥാനം കുട്ടികളിൽ നിന്നും ആനിമേഷൻ ആസ്വാദം മുതിർന്നവരിലേക്കും വഴി മാറുന്നതിന് ദൃഷ്ടാന്തം കൂടിയാണ് ഇത്. 

സയന്റിഫിക് വിഷ്വലൈസേഷൻ 

ശാസ്ത്രമേഖലയിൽ പഠനത്തിനും ഗവേഷണത്തിനും ഉള്ള മോഡലുകൾ തയ്യാറാക്കുന്നതിന് ആനിമേഷൻ ഉപയോഗിക്കുന്നുണ്ട്. ഒരു വസ്തുവിന് ടീമാണ് തലത്തിൽ പ്രതിനിധീകരിക്കാൻ ത്രീഡി ആനിമേഷൻ ഉപകരിക്കും. സങ്കീർണമായ ശാസ്ത്ര വിഷയങ്ങൾ ഒരൊറ്റ ഇമേജിൽ വിഷ്വലൈസ് ചെയ്യുന്നത് വളരെ പ്രയാസം ആയി വരുമ്പോൾ ഒന്നിലധികം ഇമേജ് കളിലായി ഫ്രെയിം ഒന്നിന് പിറകെ ഒന്നായി എന്ന രീതിയിൽ ഡിസ്പ്ലേ ചെയ്യുന്ന ആനിമേഷൻ സിസ്റ്റം ഉപയോഗിക്കുന്നതാണ് ഉത്തമം. 

About The Author

Be the first to comment

Leave a Reply

Your email address will not be published.


*