സ്ഥലങ്ങളും ലൊക്കേഷൻ ഷെയറിങ് ഫീച്ചറുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഗൂഗിളിന്റെ ലൈവ് വ്യൂ ഫീച്ചറില്‍ പുതിയ അപ്ഡേറ്റുകള് പുറത്തിറക്കിയിരിക്കുന്നു.
ഉപയോക്താവ് ലൈവ് വ്യൂ മോഡില്‍ വരുമ്പോൾ സമീപത്തെ പ്രധാന സ്ഥലങ്ങളിലേക്കുള്ള വഴികൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഫോണിൽ ലഭ്യമാക്കുന്നതാണ് ലൈവ് വ്യൂ ഫീച്ചർ. എത്തിച്ചേരേണ്ട സ്ഥലത്തേയ്ക്ക് ഇനിയെത്ര ദൂരം സഞ്ചരിക്കണമെന്നും ഏതു വഴിയിലൂടെ പോകാമെന്ന് തുടങ്ങിയ വിവരങ്ങൾ ഇതിൽ ലഭിക്കും. ഇത് കൂടാതെ, യാത്രാമധ്യേയുള്ള പാർക്കുകൾ വിനോദസഞ്ചാരകേന്ദ്രങ്ങൾ മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങൾ എന്നിവ കണ്ടുപിടിക്കാനും ഈ ഫീച്ചറിലൂടെ സാധിക്കുന്നതാണ്.
നിലവിൽ ഗൂഗിളിന്റെ പിക്സല്‍ ഫോണുകളിൽ മാത്രം ലഭ്യമായിട്ടുള്ള ഈ ഫീച്ചർ; ആംസ്റ്റർഡാം, ബാങ്കോങ്, ബെർലിൻ, ബുഡാപെസ്റ്റ്, ദുബായ്, ഫ്ലോറിഡ,ഇസ്താംബുള്‍, ക്വാലാലംപൂര്‍, ക്യോട്ടോ, ലോസ്എഞ്ചല്‍സ്, ലണ്ടന്‍, മിലാന്, മാഡ്രിസ്, മ്യൂണിച്ച്, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളിലെ ഐഓഎസ്, ആൻഡ്രോയിഡ് ഫോണുകളിൽ ഉടൻ തന്നെ ഈ ഫീച്ചര്‍ ഗൂഗിൾ ലഭ്യമാക്കുന്നതാണ്.
Leave a Reply