ഷവോമിയുടെ സ്മാര്‍ട്ട് ഹോം ശ്രേണിയില്‍ പുതിയ കൂട്ടിച്ചേരലായി മി സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ്(B22) ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നു. സാധാരണയായി ഉപയോഗിക്കുന്ന ബി22 ബൾബ് സോക്കറ്റിന് അനുയോജ്യമായ പുതിയ സ്മാര്‍ട്ട് ബള്‍ബ് പോളികാർബണേറ്റ്, പ്ലാസ്റ്റിക് ആവരണത്തോടുകൂടിയ അലുമിനിയം എന്നിവയിലാണ് നിർമ്മിച്ചിരിക്കുന്നത്. മൊബൈൽ ആപ്ലിക്കേഷൻ വഴി പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന ഈ ഉപകരണത്തെ ഗൂഗിള്‍ അല്ലെങ്കിൽ അലക്സാ വോയ്‌സ് അസിസ്റ്റന്‍റിലൂടെയും നിയന്ത്രിക്കാനാകും.
മി സ്മാർട്ട് എൽഇഡി ബൾബിന്‍റെ സവിശേഷതകൾ
മി സ്മാർട്ട് എൽഇഡി ബൾബിന് (ബി 22) 9W റേറ്റ് ചെയ്ത പവർ ഉണ്ട് കൂടാതെ 950 ല്യൂമെൻസ് തെളിച്ചം വാഗ്ദാനം ചെയ്യുന്നു. ബൾബിന്‍റെ ആയുസ്സ് ഏകദേശം 25000 മണിക്കൂറാണെന്ന് ഷവോമി അവകാശപ്പെടുന്നത്.
ഇതിന് 16 ദശലക്ഷം നിറങ്ങൾ സൃഷ്ടിക്കാൻ കഴിയും ഒപ്പം ആന്‍ഡ്രോയിഡ്, ഐഓഎസ് എന്നിവയിൽ ലഭ്യമായ മി ഹോം ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉപയോക്താവിന് പ്രിയപ്പെട്ട നിറം തിരഞ്ഞെടുക്കാനും പറ്റുന്നതാണ്. മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുന്നതിന് മി സ്മാർട്ട് എൽഇഡി ബൾബ് (ബി 22) വൈ-ഫൈ 802.11b/g/n ഉപയോഗിക്കുന്നു.
ഇന്ത്യയിൽ മി സ്മാർട്ട് എൽഇഡി ബൾബിന്‍റെ വില
മി ഓൺലൈൻ സ്റ്റോറിൽ നിന്ന് വാങ്ങാവുന്ന പുതിയ സ്മാർട്ട് എൽഇഡി ബൾബിന്‍റെ (ബി 22) വില 799 രൂപയാണ്. വെളുപ്പ് നിറത്തിലാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്.
Leave a Reply