ഐഫോണിലെ ഹിഡന്‍ ഫോട്ടോസിനെ ഹൈഡ് ചെയ്യാം

iphone hide photos apple

ഐഫോണുകളില്‍ ചില ഫോട്ടോകളും വീഡിയോകളും മറയ്ക്കാൻ ഫോട്ടോസ് ആപ്ലിക്കേഷൻ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. പക്ഷേ, അവ പലപ്പോഴും “Albums” ടാബിന് കീഴിലുള്ള “Hidden” ഫോട്ടോ വിഭാഗത്തിൽ നിന്ന് ആക്സസ്സ് ചെയ്യാനും പറ്റും. എന്നാല്‍, ഐഫോണ്‍ അല്ലെങ്കിൽ ഐപാഡിൽ ഫോട്ടോകൾ പൂർണ്ണമായും ഹൈഡ് ചെയ്യാനുള്ള സംവിധാനവും ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്.

ആപ്പിളിന്‍റെ ഹിഡന്‍ ഫോട്ടോസ് രീതി അത്ര പഴുതുകളില്ലാത്ത ഒന്നല്ല. കാരണം, ആർക്കും “Albums” ടാബിലേക്ക് പോയി “Utilities” എന്നതിന് കീഴിലുള്ള “Hidden” വിഭാഗം കണ്ടെത്താനാകും. അതിനാല്‍ ഐഓഎസ് 14, ഐപാഡ് ഓഎസ് 14 മുതലുള്ള ഡിവൈസുകളില്‍ നിന്ന്, “Hidden” ആൽബം മറയ്ക്കാൻ ആപ്പിൾ ഉപയോക്താക്കളെ അനുവദിക്കുന്നു.

സെറ്റിംഗ്സ് ആപ്പിലൂടെ ഈ സംവിധാനം പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയും. അതിനായി ആദ്യം, ഐഫോണ്‍ അല്ലെങ്കിൽ ഐപാഡിൽ “Settings” ആപ്ലിക്കേഷൻ തുറന്ന് “Photos” ടാപ്പ് ചെയ്യുക. ഈ സവിശേഷത അപ്രാപ്‌തമാക്കുന്നതിന് “Hidden Albums” ഓപ്ഷൻ താഴേക്ക് സ്ക്രോൾ ചെയ്ത് ടോഗിൾ ചെയ്യുക. ഇപ്പോൾ, “Photos” ആപ്ലിക്കേഷനിലെ “Albums” ടാബ് ടാപ്പ് ചെയ്യുമ്പോൾ, “Hidden” ആൽബം അപ്രത്യക്ഷമായതായി കാണാം.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*