ഒരു ഇൻസ്റ്റഗ്രാം യൂസര്‍ നെയ്മിന് അടുത്തുള്ള ചെക്ക്മാർക്ക് അക്കൗണ്ട് പരിശോധിച്ചുറപ്പിച്ചതായി സൂചിപ്പിക്കുന്നു. നിയമാനുസൃതമായ ഒരു പൊതു വ്യക്തിയാണ് അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നതെന്ന് ഈ വേരിഫിക്കേഷന്‍ മുദ്ര നിങ്ങളെ അറിയിക്കുന്നു.
ഈ സ്ഥിരീകരണ പ്രക്രിയ അത്ര എളുപ്പമല്ലാത്തതിനാല്‍ എല്ലാവർക്കും ഇൻസ്റ്റഗ്രാമിൽ വേരിഫിക്കേഷന്‍ സാധ്യമായിരുന്നില്ല. കാരണം, ചില മാനദണ്ഡങ്ങൾക്ക് അനുസൃതമായെ ഈ അക്കൗണ്ട് വേരിഫിക്കേഷന്‍ സാധ്യമാകുകയുള്ളൂ. എന്നാൽ ഇപ്പോൾ, സ്ഥിരീകരണ പ്രക്രിയയിലേക്കുള്ള ഇൻസ്റ്റഗ്രാം അപ്‌ഡേറ്റ് കൂടുതൽ കാര്യങ്ങള്‍ ഉൾക്കൊള്ളുന്നതാക്കുന്നു.
ഫോളേവേഴ്സിന്‍റെ എണ്ണം കൂടുന്നത് ഒരിക്കലും അക്കൗണ്ട് വേരിഫിക്കേഷനുള്ള മാനദണ്ഡത്തിന്‍റെ ഭാഗമല്ല. എന്നിരുന്നാലും, ഇത് ഇപ്പോഴും ജനപ്രിയ ഉപയോക്താക്കൾക്ക് ഒരു മികവാണ്.
ഫോളേവേഴ്‌സിന്‍റെ എണ്ണത്തിൽ നിലവാരം അളക്കുന്നതിനൊപ്പം, സ്ഥിരീകരണ പ്രക്രിയയിൽ അക്കൗണ്ടിന്‍റെ പ്രസിദ്ധി കണക്കാക്കുന്ന രീതിയും ഇൻസ്റ്റഗ്രാം മാറ്റുന്നു.
Leave a Reply