രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും സുരക്ഷയ്ക്കും പ്രതിരോധ സംവിധാനങ്ങൾക്കും ഭീഷണിയാണെന്ന് ചൂണ്ടി കാണിച്ച് 118 മൊബൈൽ ആപ്ലിക്കേഷനുകൾ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ജനപ്രിയ മൊബൈല്‍ ഗെയ്മായ പബ്ജി ഉൾപ്പെടെയുള്ള ആപ്പുകള്‍ക്കാണ് ബുധനാഴ്ച നിരോധനം ഉണ്ടായത്. വ്യാഴാഴ്ച രാത്രി വരെ ഡൗൺലോഡിനായി ലഭ്യമായിരുന്ന പബ്ജി മൊബൈൽ, പബ്ജി മൊബൈൽ ലൈറ്റ് ആപ്ലിക്കേഷൻ ഇപ്പോള്‍ ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുണ്ടായിരുന്ന ഗെയിമുകളിലൊന്നാണ് പബ്ജി മൊബൈൽ. വരുമാന വിഹിതം വളരെ ചെറുതാണെങ്കിലും, പ്രതിദിനം 50 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള പബ്ജിയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് നടപ്പിലാക്കിയ ലോക്ക്ഡൗണില്‍ ഈ മൊബൈല്‍ ഗെയിം കൂടുതൽ പ്രചാരം നേടിയിരുന്നു. പബ്ജി മൊബൈൽ ഗെയിം രാജ്യത്ത് പുനസ്ഥാപിക്കാൻ ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ടെൻസെന്റ് കേന്ദ്രസർക്കാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
Leave a Reply