അൺപാക്ഡ് 2020 എന്ന ചടങ്ങിലൂടെ സാംസങ്ങ് തങ്ങളുടെ 2020ലെ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയിരിക്കുന്നു. സാംസങ് ഗ്യാലക്സി നോട്ട് 20, നോട്ട് 20 അൾട്രാ എന്നീ സ്മാർട്ട്ഫോണുകളാണ് കമ്പനിയുടെ ഈ കൊല്ലത്തെ ഏറ്റവും മുഖ്യ ഉപകരണം. ഇവയെ കൂടാതെ ഗ്യാലക്സി ബഡ്സ് ലൈവ്, ഗ്യാലക്സി വാച്ച് 3, ഗ്യാലക്സി ടാബ് എസ്7, ഗ്യാലക്സി Z ഫോൾഡ് 2 സ്മാർട്ട്ഫോണും കമ്പനി ഈ ചടങ്ങിൽ പുറത്തിറക്കിയിട്ടുണ്ട്.
ഗ്യാലക്സി നോട്ട് 20, നോട്ട് 20 അൾട്രാ
ഇരു ഡിവൈസുകളും കാഴ്ചയിലും ഡിസൈനിലും ഒരുപോലെ തന്നെയാണ് കാണപ്പെടുന്നത്. എന്നിരുന്നാലും ഗ്യാലക്സി നോട്ട് 20-ൽ 6.7 ഇഞ്ച് 1080 പിക്സൽ AMOLED സ്ക്രീൻ ആണുള്ളത്. 60Hz സ്ക്രീൻ റിഫ്രഷ്റെയ്റ്റും ഉണ്ട്. നോട്ട് 20 അൾട്രായിൽ കേർവ്ഡ് ഡിസൈനിലാണ് സ്ക്രീൻ രൂപപ്പെടുത്തിയിരിക്കുന്നത്. 6.9 ഇഞ്ച് 1440p ഡൈനാമിക് AMOLED 2X ഡിസ്പ്ലേയാണ് ഇതിൽ ഉള്ളത്. 120Hz സ്ക്രീൻ റിഫ്രഷ് റെയ്റ്റും ഉണ്ട്.
ഇരു ഫോണിലും ഉപയോഗിച്ചിരിക്കുന്നത് സ്നാപ്ഡ്രാഗൺ 865 പ്ലസ് പ്രോസസ്സറാണ് ആണ്. കൂടാതെ, 5G മോഡലുകൾ അടക്കം നാല് പതിപ്പുകൾ ഇവയ്ക്കുണ്ട്. എന്നാൽ നോട്ട് 20ൽ 5G മോഡലിന് 8ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും നൽകിയിരിക്കുന്നു. അതേസമയം നോട്ട് 20 അൾട്രായിൽ 5ജി പതിപ്പിന് 12ജിബി റാം, 512ജിബി ഇന്റേണൽ മെമ്മറിയും ഉണ്ടായിരിക്കും.
25W ഫാസ്റ്റ് ചാർജ്ജിങ് പിന്തുണയും വയർലെസ് ചാർജ്ജിങ് പിന്തുണയും ഉള്ള ഇരു ഫോണുകളിലെയും ബാറ്ററി ശേഷി വ്യത്യാസപ്പെട്ടിരിക്കുന്നു. നോട്ട് 20ൽ 4300mAh ബാറ്ററിയും നോട്ട് 20 അൾട്രയിൽ 4500mAh ബാറ്ററിയുമാണ് നൽകിയിരിക്കുന്നത്.
ട്രിപ്പിൾ റിയർ ക്യാമറയും പഞ്ച്ഹോളായി സിംഗിൾ സെൽഫി ക്യാമറയുമാണ് ഇരുഫോണുകളിലും ഉള്ളത്. നോട്ട് 20 സ്മാർട്ട്ഫോണിൽ 12mp പ്രൈമറി സെൻസർ, 64mp ടെലിഫോട്ടോ ക്യാമറ,12mp അൾട്രാ വൈഡ് ഷോട്ട് എന്നിവ ഉൾപ്പെടുന്നു. നോട്ട് 20 അൾട്രായിൽ പ്രൈമറി ക്യാമറ 108mp ആണ്. അതോടൊപ്പം 12mpയുടെ രണ്ട് സെൻസറുകളും ഉണ്ട്. 8k വീഡിയോ റെക്കോർഡിങ് സാധ്യമാക്കുന്ന 10mp ക്യാമറയാണ് ഇരുഫോണുകളിലേയും സെൽഫി ക്യാമറകൾ.
വിലയും ലഭ്യതയും
സാംസങ് ഗ്യാലക്സി നോട്ട് 3 യുടെ 4ജി മോഡൽ തിരഞ്ഞെടുത്ത വിപണികളിൽ മാത്രമേ ലഭ്യമാകൂ. 5ജി മോഡലുകൾ എല്ലാ സ്ഥലങ്ങളിലും ലഭ്യമാകുന്നതാണ്. ഓഗസ്റ്റ് 21 മുതലായിരിക്കും ഡിവൈസുകൾ വില്പനയ്ക്ക് എത്തുക.
ഗ്യാലക്സി നോട്ട് 20 5ജി മോഡലിന് 999 ഡോളർ (ഏകദേശം 74724 രൂപ)ആയിരിക്കും വില. നോട്ട് 20 അൾട്രായുടെ 5ജി മോഡലിന് 1299 ഡോളർ ആയിരിക്കും (ഏകദേശം 97100രൂപ) വില.
Leave a Reply