റിക്കറിംഗ് പേയ്മെന്റുകൾക്കായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ UPI ഓട്ടോപേ സൗകര്യം ലഭ്യമാക്കിയിരിക്കുന്നു. UPI 2.0 ന് കീഴിൽ അവതരിപ്പിച്ചിട്ടുള്ള പുതിയ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് മൊബൈൽ ബില്ലുകൾ, വൈദ്യുതി ബില്ലുകൾ, EMI പേയ്‌മെന്റുകൾ, OTT സബ്‌സ്‌ക്രിപ്‌ഷനുകൾ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട്സ്, വായ്പ പേയ്‌മെന്റുകൾ തുടങ്ങിയ റിക്കറിംഗ് പേയ്‌മെന്റുകൾ ഏതെങ്കിലും യുപിഐ ആപ്ലിക്കേഷൻ ഉപയോഗിച്ച് നടത്താവുന്നതാണ്.
ഈ സംവിധാനത്തിലൂടെ 2000 രൂപവരെയുള്ള ഇടപാടുകൾ നടത്താം. 2000 രൂപയ്ക്ക് മുകളിലുള്ള ഓരോ ഇടപാടും UPI പിൻ ഉപയോഗിച്ച് വെവ്വേറെ ഇ-മാന്‍ഡേറ്റ് ചെയ്യണം. ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്എസ്ബിസി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, പേടിഎം പേയ്മെന്റ് ബാങ്ക്, ഓട്ടോപേ-ഡൽഹി മെട്രോ, ഓട്ടോപേ- ഡിഷ് ടിവി, സിഎഎംഎസ് പേ, ഫർലെൻകോ, ഗ്രോഫിറ്റർ, പോളിസി ബസാർ, ടെസ്റ്റ്ബുക്ക്.കോം, ദി ഹിന്ദു, ടൈംസ് പ്രൈം, പേടിഎം, പേയു, റേസർപേ തുടങ്ങിയ ബാങ്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനുകൾക്ക് UPI ഓട്ടോപേ സംവിധാനം നേരത്തെ ലഭ്യമാണ്. ജിയോ പേയ്‌മെന്റ്‌സ് ബാങ്ക്, എസ്ബിഐ, യെസ് ബാങ്ക് എന്നിവയിൽ ഉടൻതന്നെ ഈ സൗകര്യം ലഭ്യമാക്കും.
യുപിഐ ഓട്ടോപേ പ്രവർത്തനക്ഷമമാക്കാം
- 2000 രൂപ വരെയുള്ള ഇടപാടുകൾക്കായി UPI പ്രാപ്തമാക്കിയ ബാങ്ക് ഐഡി അല്ലെങ്കിൽ ക്യുആർ സ്കാൻ വഴി നിങ്ങൾക്ക് ഇ-മാൻഡേറ്റ് സൃഷ്ടിക്കാൻ സാധിക്കും.
- ഇതിനായി, അക്കൗണ്ട് ഉണ്ടാക്കിയപ്പോൾ സൃഷ്ടിച്ച UPI പിൻ വഴി ബാങ്ക് അക്കൗണ്ട് നിങ്ങളുടേതാണെന്ന് ഉറപ്പുവരുത്തണം.
- ഇതോടെ ഒറ്റത്തവണയായുള്ളതും പ്രതിമാസ പേയ്‌മെന്റുകളും ഓട്ടോ ഡെബിറ്റ് ചെയ്യപ്പെടും.
UPI മാൻഡേറ്റിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ
- UPI പ്രവർത്തനക്ഷമമാക്കിയ ഏതൊരു ആപ്ലിക്കേഷനും ഒരു ‘മാൻഡേറ്റ്’ വിഭാഗമുണ്ടായിരിക്കും. അതിലൂടെ നിങ്ങൾക്ക് സ്വന്തമായി ഡെബിറ്റ് മാൻഡേറ്റ് സൃഷ്ടിക്കാനും അംഗീകരിക്കാനും പരിഷ്കരിക്കാനും താൽക്കാലികമായി നിർത്താനും സാധിക്കും.
- റഫറൻസിനും റെക്കോർഡുകൾക്കുമായി നിങ്ങളുടെ മുൻകാല മാൻഡേറ്റുകൾ പരിശോധിക്കുന്നതിനും മാൻഡേറ്റ് വിഭാഗം അനുവദിക്കും.
*ഒറ്റത്തവണ, ദിവസേന, ആഴ്ചതോറും, രണ്ടാഴ്ച, പ്രതിമാസം, ദ്വി-പ്രതിമാസം, ത്രൈമാസികം, അർദ്ധവാർഷികം, വാർഷികം എന്നീ കാലയളവിലുള്ള പേയ്മെന്റുകൾക്കായി മാൻഡേറ്റുകൾ സജ്ജമാക്കാൻ സാധിക്കുന്നതാണ്.
Leave a Reply