ഐഫോൺ അല്ലെങ്കിൽ ഐപാഡിൽ ഒരു അലാറം സജ്ജീകരിക്കുന്നതിനുള്ള വളരെയെളുപ്പത്തിലുള്ള മാർഗം സിരിയോട് ആവശ്യപ്പെടുക എന്നതാണ്. അതിനായി
ആദ്യം, നിങ്ങളുടെ സൈഡ് ബട്ടൺ അല്ലെങ്കിൽ ഹോം ബട്ടൺ അമർത്തിക്കൊണ്ട് സിരി പ്രവർത്തനസജ്ജമാക്കുക. (അല്ലെങ്കിൽ നിങ്ങൾക്ക് അത് സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ “ഹായ് സിരി” എന്ന് പറയാം). തുടർന്ന് “wake me up tomorrow at 5am” എന്ന് ഉറക്കെപറയുക. സിരി അത് മനസ്സിലാക്കി നിങ്ങൾക്കായി അലാറം സൃഷ്ടിക്കും. “Create an alarm for 9pm” എന്നും നിങ്ങൾക്ക് പറയാം, അതും പ്രവർത്തിക്കും. എന്നാൽ
ഒരു ദിവസത്തിൽ കൂടുതൽ “അലാറം” സജ്ജമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പകരം ഒരു റിമൈൻഡർ സൃഷ്ടിക്കേണ്ടതുണ്ട് – സിരിക്ക് അതും ചെയ്യാൻ സാധിക്കും.
ഈ മാർഗ്ഗം അല്ലാതെ മറ്റൊരു മാർഗ്ഗത്തിലൂടെയും ഒരു അലാറം സജ്ജമാക്കാം.
അതായത് കൺട്രോൾ സെന്ററിലെ ഷോട്ട്കർട്ടിലൂടെയും അലാറം ചേർക്കാൻ സാധിക്കും. അങ്ങനെ ചെയ്യുന്നതിന്, സെറ്റിംഗ്സിൽ നിന്ന് കൺട്രോൾ സെന്റർ തുറക്കുക, തുടർന്ന് “കസ്റ്റമൈസ് കൺട്രോൾസ്” ടാപ്പ് ചെയ്യുക. ശേഷം “ഇൻക്ലൂഡ്” ലിസ്റ്റിലേക്ക് താഴെ മോർ കൺട്രോൾസിൽ നിന്ന് അലാറം ചേർക്കുക.
ഇനി നിങ്ങൾ കൺട്രോൾ സെന്റർ സ്വൈപ്പ് ചെയ്യുമ്പോൾ, ക്ലോക്ക് പോലെ കാണപ്പെടുന്ന ഒരു ഐക്കൺ അവിടെ കാണാം. ഇതിൽ ടാപ്പ് ചെയ്യുക, ക്ലോക്ക് ആപ്ലിക്കേഷനിലെ അലാറം പേജിലേക്ക് നിങ്ങൾക്ക് നേരിട്ട് എത്തിച്ചേരാം.
Leave a Reply