ഡിസ്പ്ലേ പരിരക്ഷണത്തിനായി കോർണിംഗ് ഒരു പുതിയ ഉൽപ്പന്നം അവതരിപ്പിച്ചിരിക്കുന്നു. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, വെയറബിൾ എന്നിവയ്ക്കായി നിർമ്മിച്ച ഏറ്റവും കഠിനമായ ഗ്ലാസാണ് കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് എന്ന പുതിയ ഉൽപ്പന്നം. പുതിയ ഗ്ലാസ് നിലവിലെ അലൂമിനോസിലിക്കേറ്റ് ഗ്ലാസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിവൈസിനെ പോറലുകളിൽ നിന്നും തകർച്ചകളിൽ നിന്നും കൂടുതൽ സംരക്ഷണം നൽകുന്നുവെന്ന് കമ്പനി പറയുന്നു.
2 മീറ്റർ വരെ ഉയരത്തിൽ നിന്നുള്ള വീഴ്ചകളിൽ നിന്ന് ഡിവൈസിന് സംരക്ഷണം നൽകുവാൻ ഗോറില്ല ഗ്ലാസ് വിക്ടസിന് സാധിക്കും.
സ്ക്രാച്ച് റെസിസ്റ്റൻസിൽ 2X വരെ മെച്ചപ്പെടുത്തിക്കൊണ്ട് ഈ പുതിയ സുരക്ഷാകവചം കോർണിംഗ് ഗോറില്ല ഗ്ലാസ് 6 നെ മറികടക്കുന്നു. കൂടാതെ, ഇതിന്റെ സ്ക്രാച്ച് പ്രതിരോധം വിപണിയിലെ അലുമിനോസിലിക്കേറ്റ് ഗ്ലാസുകളേക്കാൾ 4X വരെ മികച്ചതാണ്.
ഗോറില്ല ഗ്ലാസ് വിക്ടസ് പ്രയോജനപ്പെടുത്തുന്ന ആദ്യത്തെ ഉപകരണം സാംസങിന്റേതായിരിക്കും.
Leave a Reply