ഐഫോണിലെ സഫാരി ബ്രൗസറിൽ ഓഫ് ലൈൻ റീഡിംഗിനായി റീഡിംഗ് ലിസ്റ്റ് എങ്ങനെ പ്രാപ്തമാക്കും? ഓഫ്ലൈൻ റീഡിംഗ് ലിസ്റ്റ് പ്രവർത്തിക്കുന്നതിന് മുൻപ്, നിങ്ങളുടെ സഫാരി ബുക്ക്മാർക്കുകളും റീഡിംഗ് ലിസ്റ്റും സംരക്ഷിക്കുന്നതിന് ഐക്ലൗഡ് സജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
അത് ചെയ്യുന്നതിന്, “സെറ്റിംഗ്സ്” തുറന്ന് ഏറ്റവും മുകളിൽ നിങ്ങളുടെ പേരിൽ ടാപ്പ് ചെയ്യുക.
തുടർന്ന് “ഐക്ലൗഡ്” ടാപ്പ് ചെയ്യുക.
ഐക്ലൗഡ് ക്രമീകരണങ്ങളിൽ, “സഫാരി” കാണുന്നത് വരെ താഴേക്ക് സ്ക്രോൾ ചെയ്യുക.
ശേഷം അത് ഓണാക്കാൻ സ്വിച്ച് ടാപ്പ് ചെയ്യുക. അത് ഇതിനകം ഓണാണെങ്കിൽ (സ്വിച്ച് പച്ചയായിരിക്കും), അതിൽ മാറ്റങ്ങൾ ഒന്നും വരുത്തണ്ടാ.
ഇനി, ഓഫ്ലൈൻ റീഡിംഗ് ലിസ്റ്റ് ഓപ്ഷൻ ഓണാക്കേണ്ടതുണ്ട്. അതിനായി പ്രധാന ക്രമീകരണ പേജിലേക്ക് മടങ്ങുന്നതുവരെ സ്ക്രീനിന്റെ മുകളിൽ ഇടത് കോണിൽ രണ്ട് തവണ പിന്നിലേക്ക് അമർത്തുക.
“സഫാരി” കാണുന്നത് വരെ താഴേക്ക് സ്ക്രോൾ ചെയ്ത് അതിൽ ടാപ്പ് ചെയ്യുക. “റീഡിംഗ് ലിസ്റ്റ്” വിഭാഗം കണ്ടെത്തുന്നതുവരെ സഫാരി ക്രമീകരണ സ്ക്രീനിന്റെ ഏറ്റവും താഴേക്ക് നാവിഗേറ്റ് ചെയ്യുക. “ഓട്ടോമാറ്റിക്കലി സേവ് ഓഫ്ലൈൻ” എന്നതിന് സമീപമുള്ള സ്വിച്ച് ടാപ്പ് ചെയ്ത് ഈ ഫീച്ചർ എനേബിൾ ആക്കാം.
Leave a Reply