ഇന്ത്യയിൽ നിരോധനമേർപ്പെടുത്തിയ 59 ചൈനീസ് ആപ്പുകളിൽ ഫയൽ കൈമാറ്റത്തിനും മറ്റുമായി ഏറെ പ്രചാരത്തിലുണ്ടായിരുന്ന എക്സെൻഡറും ഉണ്ടായിരുന്നു. ഇവയ്ക്കെല്ലാം ബദൽ മാർഗ്ഗമായിട്ടിള്ള ആപ്പുകൾ വേറെയുണ്ടായിരുന്നെങ്കിലും, വലിയ ഫയലുകൾ കൈമാറുന്നതിനായി ഉപയോഗിക്കാവുന്ന ഒരു മികച്ച ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ എത്തിച്ചേർന്നിരിക്കുകയാണ്.
മലയാളിയായ റാം കുമാറിന്റെ നേതൃത്വത്തിലുള്ള ബ്ലൂബേൺ ടെക്നോളജിസ് തയ്യാറാക്കിയ ഐ-സെൻഡർ (I-Zender) ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായതിനുശേഷം മണിക്കൂറുകൾക്കകം ഇരുപതിനായിരത്തിലധികം ഡൗൺലോഡുകളാണ് നേടിയത്.
സ്മാർട്ട്ഫോണിലേക്കും കംപ്യൂട്ടറിലേക്കും ഫയലുകൾ കൈമാറ്റം ചെയ്യാവുന്ന ഈ ആപ്ലിക്കേഷനിലൂടെ വിവരങ്ങൾ ചോരാതെ വലിയ ഫയലുകൾ വളരെ വേഗം സുരക്ഷിതമായി പങ്കുവയ്ക്കാവുന്നതാണ്.
ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വൈ-ഫൈ മുഖാന്തരം ഫയൽ ഷെയറിംഗ് സാധ്യമാക്കുന്ന ആപ്ലിക്കേഷനാണിത്. സംഗീതം, വീഡിയോകൾ, ഫോട്ടോ ഫയലുകൾ എന്നിവ ഈ ആപ്പിലൂടെ പങ്കിടാനാകും.
ഫയലുകൾ, ഫോട്ടോകൾ, ഡോക്യുമെന്റുകൾ, സംഗീതം അല്ലെങ്കിൽ എപികെ-കൾ എന്നിവ കേബിളുകൾ കൂടാതെ മറ്റൊരു ഡിവൈസിലേക്ക് പങ്കിടാവുന്ന ഇതിലൂടെ ഫോൾഡറുകൾ കൈമാറുവാനും ഫയലുകൾ വിദൂരമായി നിയന്ത്രിക്കുവാനും സാധിക്കുന്നതുൾപ്പെടെ മികച്ച സവിശേഷതകളാണ് ഉള്ളത്.
Leave a Reply