കമ്പനിയുടെ ആദ്യത്തെ 6000mAh ബാറ്ററി സ്മാർട്ട്ഫോണായ റിയൽമി സി 15 ജൂലൈ 28-ന് ഇന്ത്യയിൽ പുറത്തിറക്കുമെന്ന് റിയൽമി സ്ഥിരീകരിച്ചു. നീണ്ടനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഇന്തോനേഷ്യൻ വിപണിയിലെത്തുന്ന റിയൽമി സി 15 ന്റെ സവിശേഷതകളായി, ബാറ്ററിയും ചാർജ്ജിംഗ് വേഗതയും മാത്രമാണ് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്.
റിയൽമി സി 15 ന്റെ പ്രധാന ഹൈലൈറ്റ്, അതിന്റെ ബാറ്ററിക്ക് 6000mAh ശേഷിയുണ്ടാകും എന്നതാണ്. ഇത്രയും വലിയ ശേഷിയുള്ള ആദ്യത്തെ സ്മാർട്ട്‌ഫോൺ ഇതായിരിക്കും. സി 15 ന് 18W ഫാസ്റ്റ് ചാർജ്ജിംഗ് ഉണ്ടായിരിക്കുമെന്നും റിയൽമി വെളിപ്പെടുത്തിയിരിക്കുന്നു.
റിയൽമി സി 11 ന്റേതിന് സമാനമായ രൂപകൽപ്പന റിയൽമി സി 15 സ്മാർട്ട്ഫോണിന് ഉണ്ടെന്നാണ് ടീസർ കാണിക്കുന്നത്. റിയർ പാനലിലെ പാറ്റേണുകൾ ഇല്ലാതാക്കി, ചരിഞ്ഞ വരകളും വർണ്ണ ഗ്രേഡിയന്റുകളുമുള്ള ഒരു തിളങ്ങുന്ന പാനലാണ് ഇതിൽ നൽകിയിരിക്കുന്നത്. സ്മാർട്ട്‌ഫോൺ സിൽവർ ഗ്രേ, പർപ്പിൾ കളർ ഓപ്ഷനുകളിൽ ലഭ്യമാകുന്നതാണ്. ഹാന്‍ഡ്സെറ്റിന്റെ പിന്നിൽ ക്യാമറ മൊഡ്യൂൾ ഉണ്ട്, അത് ചതുരാകൃതിയിലുള്ളതും റിയൽമി സി 11 ന്റേതുമായി സാമ്യമുള്ളതുമാണ്.
റിയൽമി സി 11 ൽ നിന്ന് വ്യത്യസ്തമായി, റിയൽമി സി 15 ന് നാല് റിയർ സെൻസറുകൾ ഉണ്ടാകും. ക്യാമറ മൊഡ്യൂളിന് താഴെ മുകളിൽ ഇടത് കോണിലേക്ക് എൽഇഡി ഫ്ലാഷ് നൽകിയിരിക്കുന്നു. ബാക്ക് പാനലിന്റെ മധ്യഭാഗത്ത് ഫിംഗർപ്രിന്റ് സെൻസർ ഉണ്ടാകും. റിയൽമി സി 11 ന് ഫിംഗർപ്രിന്റ് സെൻസർ ഇല്ല എന്നത് ശ്രദ്ധേയമാണ്. സാധാരണയുള്ള അൺലോക്കിംഗ് രീതികൾക്ക് പുറമെ ഇതിന് ഫെയ്സ് അൺലോക്ക് സംവിധാനവുമുണ്ട്.
മുൻവശത്ത് ഡിസ്പ്ലേയിൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ആയിരിക്കും നൽകുക. റിയൽമി സി 15 ഒരു മീഡിയടെക് ചിപ്പ്സെറ്റ് നൽകും. 4 ജിബി റാമും ഈ സ്മാർട്ട്‌ഫോണിനുണ്ട്. ഹാൻഡ്സെറ്റിന്റെ മറ്റ് സവിശേഷതകൾക്കും വിലയ്ക്കുമായി നമ്മുക്ക് കാത്തിരിക്കാം.
Leave a Reply