ഷവോമിയുടെ പുതിയ റെഡ്മി നോട്ട് 9 സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നു.4GB റാം+64GB സ്റ്റോറേജ്, 4GB റാം+128GB സ്റ്റോറേജ്, 6GB റാം+128GB സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഈ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 11999, 13499, 14999 രൂപയാണ് വില.
6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡോട്ട് ഡിസ്പ്ലേ സവിശേഷതയോട് കൂടിയ ഫോണിന് മീഡിയടെക് ഹീലിയോ G85 പ്രോസസ്സറാണ് കരുത്ത് പകരുന്നത്. 48mp പ്രൈമറി സെൻസർ, 8mp അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2mp ഡെപ്ത് സെൻസർ, 2mp മാക്രോ ലെൻസ് എന്നിവ ചേർന്ന ക്വാഡ് ക്യാമറ ഫീച്ചറോട് കൂടിയ റെഡ്മി നോട്ട് 9-ന് 13mp സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.
അതിവേഗ ചാർജ്ജിംഗ് പിന്തുണയ്ക്കുന്ന 5020mAh ബാറ്ററിയാണ് ഇതിലുള്ളത്. ഫോണിനൊപ്പം 22.5W ചാർജ്ജർ ലഭിക്കും. 512GB വരെയുള്ള മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് ഉയർത്താവുന്നതാണ്. റിയർ പാനലിൽ ക്വാഡ് ക്യാമറയ്ക്ക് തൊട്ടു താഴെയാണ് ഫിംഗർ പ്രിന്റ് സ്കാനർ നൽകിയിരിക്കുന്നത്.
Leave a Reply