ഒരു ഇടവേളയ്ക്ക്ശേഷം ബഡ്ജറ്റ്ഫോണ്‍ വിപണിയിലേക്ക് പുതിയ സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുകയാണ് സാംസങ്. കമ്പനിയുടെ പുതിയ ഗ്യാലക്‌സി M01s ബഡ്ജറ്റ്ഫോണിന്‍റെ വില 9999 രൂപയാണ്. പുതിയ ഉപകരണം ഷവോമിയുടെ റെഡ്മി, റിയൽമിയുടെ നർസോ ബഡ്ജറ്റ് ലൈനപ്പ് എന്നിവയെയാണ് ലക്ഷ്യം വച്ചിരിക്കുന്നത്.
കമ്പനിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴിയും മറ്റ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴിയും പുതിയ ഉപകരണം ലഭ്യമാക്കും. സാംസങ് അവരുടെ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഉപകരണം വിൽക്കും. ഉപകരണത്തിന്‍റെ ഒരൊറ്റ വേരിയന്‍റാണ് സാംസങ് വാഗ്ദാനം ചെയ്യുന്നത്, ഇളം നീല, ഗ്രേ എന്നീ രണ്ട് നിറങ്ങളിൽ ഇത് ലഭ്യമാകും.
സവിശേഷതകൾ
പുതിയ ഗ്യാലക്‌സി M01s 6.2 ഇഞ്ച് എച്ച്ഡി + ടിഎഫ്ടി സ്‌ക്രീനിൽ ഇൻഫിനിറ്റി-വി കട്ട്‌ഔട്ടിനൊപ്പം ഫ്രണ്ട് ക്യാമറയും ഉൾക്കൊള്ളുന്നു.
ഒപ്റ്റിക്‌സിന്‍റെ കാര്യത്തിൽ, സാംസങ് ഗ്യാലക്‌സി M01s ന് 13mp പ്രൈമറി ലെൻസും 2mp സെക്കൻഡറി ലെൻസും ഉള്ള ഇരട്ട ക്യാമറ സജ്ജീകരണമാണ് റിയര്‍ പാനലില്‍ നല്‍കിയിരിക്കുന്നത്. മുന്‍വശത്തെ V ആകൃതിയിലുള്ള കട്ട്ഔട്ടിൽ 8mp സെൽഫി ക്യാമറയുമുണ്ട്.
മീഡിയടെക് ഹീലിയോ പി 22 ഒക്ടാകോർ പ്രോസസ്സറാണ് ബഡ്ജറ്റ് ഫോണിന് കരുത്ത് പകരുന്നത്. 3GB റാമും 32GB ഇന്‍റേണൽ സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയന്‍റ് മാത്രമേ ലഭിക്കൂ. എന്നിരുന്നാലും, 512GB വരെ മെമ്മറി കാർഡ് ഉൾക്കൊള്ളാൻ കഴിയുന്ന മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് സാംസങ് നൽകിയിട്ടുണ്ട്.
ദിവസം മുഴുവൻ പവർ ചെയ്യുന്നതിന് ഉപകരണത്തിന് 4000mAh ബാറ്ററി ലഭിക്കും. അധിക സുരക്ഷയ്ക്കായി പുതിയ പാനലിൽ റിയര്‍ പാനലിൽ ഫിംഗർപ്രിന്‍റ് സെൻസർ നല്‍കിയിരിക്കുന്നു. ഇതുകൂടാതെ, ഫെയ്സ് റെക്കഗ്നീഷനെയും ഹാന്‍ഡ്സെറ്റ് പിന്തുണയ്ക്കുന്നു.
ആൻഡ്രോയിഡ് 10 അധിഷ്‌ഠിത വൺയുഐ സവിശേഷതകളുള്ള ഈ ഉപകരണത്തില്‍ ഫിറ്റ്‌നെസ് പ്രവർത്തനം പഠിപ്പിക്കുന്നതിനായി സാംസങ് ഹെൽത്ത് ആപ്ലിക്കേഷന്‍ പ്രീലോഡ് ചെയ്‌തിരിക്കുന്നു.
Leave a Reply