റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗത്തിൽ കമ്പനിയുടെ പുതിയ ഓവർ ദി ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമായ ജിയോ ടിവി പ്ലസിനെക്കുറിച്ച് ആരെയും അത്ഭുതപ്പെടുത്തുന്ന പ്രഖ്യാപനങ്ങളാണ് ഉണ്ടായത്. ഒരു ഇന്റർഫേസിലേക്ക് വ്യത്യസ്ത ഉള്ളടക്ക ആപ്ലിക്കേഷനുകൾ സംയോജിപ്പിക്കാൻ പുതിയ പ്ലാറ്റ്ഫോം അനുവദിക്കുന്നതാണ്. ഇതിലൂടെ ടിവി അനുഭവം എന്നത് കൂടുതല്‍ ഇന്ററാക്ടീവ് ആയി മാറുകയാണ്.
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി ഹോട്ട്സ്റ്റാർ, സോണി എൽഐവി, എന്നിവയുൾപ്പെടെ ലോകത്തിലെ മുന്‍നിരയിലുള്ള 12 ഒടിടി പ്ലാറ്റ്ഫോമുകളിലെ കണ്ടെന്റുകള് ഓരോ ആപ്ലിക്കേഷനിലേക്കും വെവ്വേറെ ലോഗിൻ ചെയ്യാതെ പ്ലാറ്റ്ഫോമിൽ നിന്ന് നേരിട്ട് തെരഞ്ഞെടുക്കാം എന്നതാണിതിന്റെ പ്രധാന സവിശേഷത.
ബ്രൗസിംഗിനായി ഇന്റർഫേസ് ഉള്ളടക്കത്തെ വിവിധ വിഭാഗങ്ങളിൽ വിഭജിക്കും. ജിയോ ടിവി പ്ലസ് ഉപഭോക്താക്കൾക്കായി ടിവി ഷോകളും സിനിമകളും വ്യത്യസ്ത വിഭാഗങ്ങളായി ക്രമീകരിക്കും. വോയ്സ് കമാൻഡ് സവിശേഷതയിലൂടെ ഉള്ളടക്കം ആക്സസ്സ് ചെയ്യാന്‍ സാധിക്കും. മറ്റൊരു പുതിയ സവിശേഷതയായി യുണീക് പോളിംഗ് ഓപ്ഷൻ ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് ജിയോ ടിവി പ്ലസിൽ പോള്‍സ് നടത്താൻ കഴിയും. പോള്‍ നമ്പറുകൾ തത്സമയം എളുപ്പത്തിൽ ആക്സസ്സ് ചെയ്യാൻ സാധിക്കുന്നതാണ്.
Leave a Reply