ഭാരത സർക്കാരിന്റെ സംരംഭങ്ങളിൽ ഒന്നാണ് ഡിജി ലോക്കർ സൗകര്യം. ഡിജിലോക്കർ ഡോട്ട് ജിഓവി ഡോട്ട് ഇൻ എന്ന വെബ്സൈറ്റ് വഴി പൗരന്മാരുടെ സർട്ടിഫിക്കറ്റ് ബുക്കുകളും മറ്റും ഓൺലൈൻ ശേഖരിച്ച് വയ്ക്കുന്നതിനും, സർക്കാരിന്റെ ആവശ്യങ്ങൾക്കായി പങ്കുവയ്ക്കുന്നതിനും ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യം ആണിത്. ആധാർ നമ്പർ ഉള്ളവർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയുക. രജിസ്ട്രേഷൻ പേജിൽ എത്തിക്കഴിഞ്ഞാൽ നിങ്ങളുടെ ആധാർ നമ്പർ നൽകുക തുടർന്ന് ബയോമെട്രിക് സംവിധാനം ആണോ മൊബൈൽ സംവിധാനം ആണോ നിങ്ങൾക്ക് വേണ്ടത് എന്ന് തെരഞ്ഞെടുക്കുക. ബയോമെട്രിക് സംവിധാനമാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ കംപ്യൂട്ടറുമായി ബന്ധപ്പെട്ടിരിക്കുന്ന ഉപകരണം വഴി നിങ്ങളുടെ കൈവിരലുകൾ സ്കാൻ ചെയ്തു നൽകേണ്ടതാണ്. മൊബൈൽ ഓ.ടി.പി തെരഞ്ഞെടുത്തങ്കിൽ ആധാറുമായി ബന്ധപ്പെട്ടിരിക്കുന്ന നിങ്ങളുടെ മൊബൈലിലേക്ക് ഒരു എസ്എംഎസ് വരുന്നതും അതിലെ വിവരങ്ങൾ വെബ്സൈറ്റിൽ നൽകേണ്ടതും ആകുന്നു. തുടർന്ന് രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.
Leave a Reply