ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ പുതിയ X3 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നു. കമ്പനിയുടെ രണ്ട് പ്രീമിയം മോഡലുകളായ റിയൽമി X3, റിയൽമി X3 സൂപ്പർ സൂം സ്മാര്‍ട്ട്ഫോണുകളാണ് ഓൺലൈന്‍ വിപണിയിലൂടെ വിൽപ്പനയ്ക്കെത്തുന്നത്.
ഇരുഫോണുകളും സ്നാപ്ഡ്രാഗൺ 855+ ചിപ്പ്സെറ്റിലാണ് പ്രവർത്തിക്കുന്നത്. 20: 9 വീക്ഷണാനുപാതത്തോടുകൂടിയ 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഉപകരണങ്ങളുടെ സവിശേഷത. ഡിസ്പ്ലേയുടെ ഏറ്റവും വലിയ യുഎസ്പികളിൽ ഒന്ന് 120Hz റിഫ്രഷ് റെയ്റ്റാണ്. ഒപ്റ്റിക്സിന്റെ കാര്യത്തിൽ, രണ്ട് ഫോണുകൾക്കും ക്വാഡ് ക്യാമറ സജ്ജീകരണമാണുള്ളത്. റിയൽമി X3 ല്‍ 64 മെഗാപിക്സൽ സാംസങ് ജിഡബ്ല്യു 1 പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 12 എംപി ടെലിഫോട്ടോ ലെൻസ്, 2 എംപി മാക്രോ മൊഡ്യൂൾ എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു. X3 ഒരു 20 എക്സ് സംയോജിത സൂം വാഗ്ദാനം ചെയ്യുന്നു. 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസിനൊപ്പം 16 എംപി യൂണിറ്റാണ് പ്രൈമറി ലെൻസ്.
64 എംപി സാംസങ് ജിഡബ്ല്യു 1 സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ യൂണിറ്റ്, 2 എംപി മാക്രോ ലെൻസ് എന്നിവയാണ് റിയൽമി X3 സൂപ്പർ സൂമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. f/3.4 അപ്പേർച്ചറുള്ള പെരിസ്കോപ്പ്-സ്റ്റൈൽ ലെൻസുള്ള 8 എംപി സെൻസറാണ് ഇതിലെ പ്രധാന പ്രത്യേകത. ഈ ലെൻസ് 5x ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്നു. 32 എംപി ഫ്രണ്ട് ക്യാമറയാണ് ഇതില്‍ നല്‍കിയിരിക്കുന്നത്.
യുഎസ്ബി ടൈപ്പ്-സി പോർട്ടായ യുഎഫ്എസ് 3.0 സ്റ്റോറേജ് പിന്തുണയ്ക്കുന്ന ഇരു ഡിവൈസുകളിലും 30W ഡാർട്ട് ഫ്ലാഷ് ചാർജ്ജുള്ള 4200mAh ബാറ്ററിയാണ് ഉള്ളത്.
6GB റാം+ 128GB ഇന്റേണൽ സ്റ്റോറേജ്, 8GB റാം+ 128GB സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റിലുള്ള റിയൽമി എക്സ് 3-യ്ക്ക് യഥാക്രമം 24999, 25999 രൂപയാണ് വില. റിയൽമി X3 സൂപ്പർ സൂമും രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുക. 8GB റാം + 128GB സ്റ്റോറേജ്, 12GB റാം + 256GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകള്‍ക്ക് യഥാക്രമം 27999, 32999 രൂപയാണ് വില. നിലവില്‍ ഓണ്‍ലൈന്‍ സ്റ്റോറുകളിലൂടെ ലഭ്യമാകുന്ന ഹാന്‍ഡ്സെറ്റുകള്‍ ഉടന്‍തന്നെ റീടെയ്ൽ സ്റ്റോറുകളിലും വില്‍പ്പനക്കെത്തും.
Leave a Reply