പഴയ വാർത്തകൾ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് പുനപരിശോധിക്കാനുളള സവിശേഷതയുമായി ഫെയ്സ്ബുക്ക്

facebook

ഫെയ്സ്ബുക്ക് പ്ലാറ്റ്‌ഫോമിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ പുതിയ നടപടി കൈക്കൊണ്ടിരിക്കുകയാണ് കമ്പനി. സൂക്ഷ്മപരിശോധന നടത്താതെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന്‍റെ പേരില്‍ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകള്‍ പലപ്പോഴും വിമർശിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് 90 ദിവസത്തിലധികം പഴക്കമുള്ള ഒരു വാർത്താ ലേഖനം പങ്കിടുന്നത് പുനർവിചിന്തനം ചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെടുന്ന സവിശേഷത ഫെയ്സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ സവിശേഷത ആഗോളതലത്തിൽ ലഭ്യമാകുന്നതാണ്.

90 ദിവസത്തിൽ കൂടുതൽ പഴക്കമുള്ള ലേഖനങ്ങളിലെ ഷെയര്‍ ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ പുതിയ നോട്ടിഫിക്കേഷന്‍ സ്‌ക്രീൻ ദൃശ്യമാകും. ഈ ലേഖനം മൂന്ന് മാസം പഴക്കമുള്ളതാണെന്ന മുന്നറിയിപ്പാണ് അതില്‍ കാണിക്കുക. എന്നിരുന്നാലും, ഈ സവിശേഷത ആ ലേഖനം പങ്കിടുന്നതിൽ നിന്ന് ഉപയോക്താവിനെ തടയുകയില്ല. ലേഖനം ഇപ്പോഴും പ്രസക്തമാണെന്നുണ്ടെങ്കില്‍ അത് ഷെയര്‍ ചെയ്യാവുന്നതാണ്.

പഴയ വാർത്തകൾ നിലവിലെ വാർത്തകളായി സോഷ്യൽ മീഡിയയിൽ ഷെയര്‍ ചെയ്യപ്പെടുന്നത് നിലവിലെ സംഭവങ്ങളുടെ അവസ്ഥയെ തെറ്റായി വ്യാഖ്യാനിക്കാൻ ഇടയാക്കും. കാലഹരണപ്പെട്ട വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉപയോഗിക്കുന്നത് തടയാൻ ഇത്തരം മാര്‍ഗ്ഗങ്ങള്‍ കൂടിയെ തീരൂ.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*