ഇന്ത്യന്‍ സ്മാർട്ട്‌ഫോൺ ബ്രാൻഡായ ‘ഐറ്റൽ മൊബൈൽ’ 100 മുതൽ 1999 രൂപ വരെ വിലനിലവാരമുള്ള സ്മാർട്ട് ഗാഡ്‌ജെറ്റുകൾ അവതരിപ്പിക്കുവാനൊരുങ്ങുന്നു.
വൈവിധ്യമാർന്ന സാങ്കേതികവിദ്യയും സവിശേഷതകളും ഉൾക്കൊള്ളുന്ന ഉൽപ്പന്ന ശ്രേണിയാണ് ഉപയോക്താക്കൾക്ക് പ്രദാനം ചെയ്യപ്പെടുക.
പവർ ബാങ്ക്, ഫോൺ ചാർജ്ജർ, കാർ ചാർജ്ജർ, ഡാറ്റ കേബിൾ, ഫോൺ ബാറ്ററി, വയേർഡ് ഇയർഫോൺ, ബ്ലൂടൂത്ത് ഇയർഫോൺ, വയർലെസ് ഇയർഫോണുകൾ, വയേർഡ് സ്പീക്കർ, ബ്ലൂടൂത്ത് എന്നിവയുൾപ്പെടെ 14 പുതിയ ഉൽപ്പന്നങ്ങളാണ് ഓഫ്‌ലൈൻ സ്റ്റോറുകള്‍ വഴി വിൽപ്പനയ്‌ക്കെത്തുക.
സ്മാർട്ട് ഗാഡ്‌ജെറ്റുകളുപയോഗിച്ച് ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ മിതമായ നിരക്കിൽ ട്രെൻഡിയും നിലവാരമുള്ളതുമായ ആക്‌സസറികൾ നൽകിക്കൊണ്ട് നിറവേറ്റുകയെന്നതാണ് ലക്ഷ്യമെന്ന് ഐറ്റൽ പറഞ്ഞു.
ഓരോ ഉൽപ്പന്നവും ഗുണനിലവാരമുള്ളതും ഭാരം കുറഞ്ഞതും പോർട്ടബിൾ ആയതും മികച്ച സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നവയും ആയിരിക്കും എന്നാണ് കമ്പനിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
പവർ ബാങ്കുകൾ, ചാർജ്ജറുകൾ, ഫിറ്റ് ബാൻഡ്, ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾ, സ്പീക്കറുകൾ എന്നിവ ഉൾപ്പെടുന്ന ആക്സസറി വിഭാഗത്തിന് 12 മാസ വാറന്‍റിയും ബാറ്ററികൾ, ഇയർഫോണുകൾ, യുഎസ്ബി കേബിളുകൾ തുടങ്ങിയ മറ്റ് ആക്‌സസറികൾക്കായി 6 മാസ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
Leave a Reply