ഇന്‍ററാക്ടീവ് പിഡിഎഫ് എളുപ്പത്തിൽ തയ്യാറാക്കാം

interactive pdf

വിരല്‍തുമ്പിലൂടെ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകാന്‍ കൊതിക്കുന്ന ജനതയ്ക്ക് Adobe Acrobat Pro DC എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇന്‍ററാക്ടീവ് പിഡിഎഫ് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം. പിഡിഎഫിന്‍റെ ഭാഗമായി തന്നെ ഒരു ഫയലില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി നല്‍കുന്ന സവിശേഷതയാണ് ഇന്‍ററാക്ടീവ് പിഡിഎഫ്.

സ്റ്റെപ്പ് 1 : പിഡിഎഫ് ഫയൽ സെലക്ട് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഓപ്പൺ വിത്ത് Adobe Acrobat Pro DC തിരഞ്ഞെടുക്കുക. അല്ലെങ്കിൽ Adobe Acrobat Pro DC ഓപ്പൺ ചെയ്തിട്ട് ആവശ്യമായ ഫയൽ തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 2: സ്ക്രീനിന്‍റെ വലതുവശത്തെ edit pdf എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. (നമ്മൾ ഒരു ഇന്‍ററാക്ടീവ് പിഡിഎഫ് ആണ് ഓപ്പൺ ചെയ്തിരിക്കുന്നതെങ്കില്‍ അതിലെ ലിങ്കുകള്‍ നീക്കം ചെയ്തിട്ടുവേണം പുതിയ ലിങ്കുകള്‍ ആഡ് ചെയ്യേണ്ടത്. അതിനായി ടൂള്‍ ബാറില്‍ നിന്ന് Link ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് Remove Web Links തിരഞ്ഞെടുത്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മതി.)

സ്റ്റെപ്പ് 3: നമ്മള്‍ തുറന്നുവച്ചിരിക്കുന്ന കണ്ടെന്‍റില്‍ പുതിയ ലിങ്കുകള്‍ ആഡ് ചെയ്യുന്നതിനായി ടൂള്‍ ബാറില്‍ നിന്ന് Link ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് Add/Edit Web or Document Link തിരഞ്ഞെടുക്കുക. ശേഷം ഏത് ഭാഗത്താണോ ലിങ്ക് ചേര്‍ക്കേണ്ടത്, ആ ഭാഗം ദീര്‍ഘചതുരാകൃതിയില്‍ സെലക്റ്റ് ചെയ്യുക.

സ്റ്റെപ്പ് 4: വിന്‍ഡോയില്‍ ലഭ്യമാകുന്ന ക്രിയേറ്റ് ലിങ്ക് എന്ന ഡയലോഗ് ബോക്സില്‍ നിന്ന് Link Type തിരഞ്ഞെടുത്ത് Invisible Rectangle എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുകയും Link Action —-> Open a webpage എന്നും തിരഞ്ഞെടുത്ത് Next ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 5: തുടര്‍ന്ന് ലഭ്യമാകുന്ന പോപ്പ്അപ്പ് ബോക്സില്‍ ഏത് വെബ്പേജ് ആണോ ആഡ് ചെയ്യേണ്ടത് അതിന്‍റെ URL രേഖപ്പെടുത്തിയശേഷം OK ബട്ടണ്‍ അമര്‍ത്തുക. ലിങ്ക് ആഡ് ആകുന്നതാണ്.

ഇതേപോലെ ഫയലില്‍ ഒരു ഫോണ്‍ നമ്പറിന്‍റെ ലിങ്ക് ആഡ് ചെയ്യണമെങ്കില്‍ എഡിറ്റ് ഓപ്ഷനില്‍ നിന്ന് Add/Edit Web or Document Link തിരഞ്ഞെടുക്കുക. തുടര്‍ന്ന് സ്റ്റെപ്പ് 4 -ല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പിന്തുടരുക. ശേഷം ലഭ്യമാകുന്ന പോപ്പ്അപ്പ് ബോക്സില്‍ tel: എന്ന് ടൈപ്പ് ചെയ്തിട്ട് അതോടൊപ്പം ഫോണ്‍ നമ്പറും ടൈപ്പ് ചെയ്ത് നല്‍കുക. OK ബട്ടണ്‍ അമര്‍ത്തുക. ഫോണ്‍ നമ്പറിന്‍റെ ലിങ്കും ആ ഫയലില്‍ ആഡ് ആകുന്നതാണ്.

ഈ ഫയല്‍ സേവ് ചെയ്ത് ഇന്‍ററാക്ടീവ് പിഡിഎഫ് ആയി ഷെയര്‍ ചെയ്യാവുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*