ഗൂഗിള്‍ പേ ഒരു പേയ്‌മെന്‍റ് സിസ്റ്റം ഓപ്പറേറ്റര്‍ അല്ലായെന്ന് റിസര്‍വ് ബാങ്ക്

google pay

ഗൂഗിൾ പേ ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷൻ ദാതാവാണ് (ടിപിഎപി) എന്നും പേയ്‌മെന്‍റ് സംവിധാനങ്ങളൊന്നും പ്രവർത്തിക്കുന്നില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദില്ലി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നു. അതിനാൽ, 2007 ലെ പേയ്‌മെന്‍റ് ആൻഡ് സെറ്റിൽമെന്‍റ് സിസ്റ്റം ആക്ടിന്‍റെ ലംഘനമില്ല എന്ന് ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലൻ എന്നിവരടങ്ങിയ ബെഞ്ചിനെയാണ് റിസർവ് ബാങ്ക് അറിയിച്ചത്.

ഗൂഗിൾ പേ ഒരു പേയ്‌മെന്‍റ് സംവിധാനവും പ്രവർത്തിക്കാത്തതിനാൽ നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) പ്രസിദ്ധീകരിച്ച അംഗീകൃത പേയ്‌മെന്‍റ് സിസ്റ്റം ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഇടം കണ്ടെത്തുന്നില്ലെന്നും റിസർവ് ബാങ്ക് കോടതിയെ അറിയിച്ചിട്ടുണ്ട്.

ഗൂഗിളിന്‍റെ മൊബൈൽ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഗൂഗിൾ പേ അല്ലെങ്കിൽ ജിപേ റിസർവ് ബാങ്കിൽ നിന്ന് ആവശ്യമായ അംഗീകാരമില്ലാതെ സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുന്നുവെന്ന് ആരോപിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് മിശ്രയുടെ പൊതുതാൽപര്യ ഹര്‍ജിക്ക് മറുപടിയായാണ് റിസർവ് ബാങ്ക് ഇക്കാര്യങ്ങള്‍ കോടതിയില്‍ സമർപ്പിച്ചത്.

എന്നാല്‍ ഈ കേസ്, മറ്റ് മൂന്നാം കക്ഷി ആപ്ലിക്കേഷനുകളെ ബാധിക്കുന്നതിനാല്‍ വിശദമായ ഹിയറിംഗ് ആവശ്യമാണെന്നിരിക്കെ ജൂലൈ 22-ലേയ്ക്ക് തുടര്‍വാദങ്ങള്‍ മാറ്റിയതായും ബെഞ്ച് പറഞ്ഞു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*