ചാറ്റിംഗിനായി വെർച്വൽ സ്‌പെയ്‌സ് ഒരുക്കി ഹൈക്ക്

hike virtual space

ആഗോളതലത്തിലുള്ള സാമൂഹിക അകലം എന്ന കോവിഡ് പ്രതിരോധമാര്‍ഗ്ഗം കാരണം വിഷമിക്കുന്ന ഉപയോക്താക്കളെ സഹായിക്കുന്നതിന് ഹൈക്ക് പ്ലാറ്റ്‌ഫോമിൽ ഒരു ആകര്‍ഷകരമായ സവിശേഷത കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഹൈക്ക് ലാൻഡ് എന്ന പുതിയ സവിശേഷതയിലൂടെ ഉപയോക്താക്കൾക്ക് പരസ്പരം സംവദിക്കാൻ കഴിയുന്ന ഒരു വെർച്വൽ സ്‌പെയ്‌സാണ് ഒരുങ്ങുന്നത്. പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കുന്നതിനും സുഹൃത്തുക്കളുമൊന്നിച്ച് വീഡിയോകൾ കാണുന്നതിനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.

പുതിയ ഹൈക്ക് ലാൻഡ് സവിശേഷത ആന്‍ഡ്രോയിഡ്, ഐഓഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. ഹൈക്ക് ലാൻഡ് സവിശേഷത ലഭിക്കുന്നതിന് ഉപയോക്താവ് ഹൈക്ക് സ്റ്റിക്കർ ചാറ്റിന്‍റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. അപ്‌ഡേറ്റ് ചെയ്‌തുകഴിഞ്ഞാൽ, ഉപയോക്താവിന് പ്രധാന ആപ്ലിക്കേഷനിലെ ഗ്ലോബ് ഐക്കണിൽ ടാപ്പ് ചെയ്യുക.

ഹോം, ബിഗ് സ്‌ക്രീൻ എന്നീ രണ്ട് വെർച്വൽ എന്‍വയോണ്‍മെന്‍റുകൾ ഹൈക്ക് വാഗ്ദാനം ചെയ്യുന്നു. ഹോം എന്‍വയോണ്‍മെന്‍റില്‍, ഉപയോക്താക്കൾക്ക് ഒരുമിച്ച് വീഡിയോകൾ കാണാൻ സുഹൃത്തുക്കളെ ക്ഷണിക്കാൻ കഴിയും. നിലവിൽ യൂട്യൂബിലെ ഉള്ളടക്കം മാത്രമേ ഇതില്‍ ലഭ്യമാകൂ, മറ്റ് ദാതാക്കളെയും ഉൾപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ മോഡിൽ, ഹോസ്റ്റിന് ആളുകളെ ക്ഷണിക്കാൻ കഴിയും കൂടാതെ ഹോസ്റ്റിന്‍റെ സമ്മതമില്ലാതെ മറ്റാർക്കും സ്ഥലത്ത് പ്രവേശിക്കാൻ കഴിയില്ല.

ബിഗ് സ്‌ക്രീൻ പേര് സൂചിപ്പിക്കുന്നത് പോലെ, ഉപയോക്താവിന് സുഹൃത്തുക്കളുമായി ഒരു വീഡിയോ കാണാനാകുന്ന ഒരു മോഡാണ്. ഇവർ അറിയപ്പെടുന്നവരോ അറിയാത്തവരോ ആകാം. ഈ മോഡ് ഉപയോഗിച്ച്, ഒരു ഉപയോക്താവിന് മറ്റുള്ളവരെ തീയറ്ററിൽ പിംഗ് ചെയ്യാൻ കഴിയും. ആദ്യ സന്ദേശത്തിന് പ്രതികരണം ലഭിച്ചതിനുശേഷം മാത്രമേ ഇരുവിഭാഗത്തിനും പരസ്പരം ഇടപെഴകുന്നത് തുടരാനാകൂ.

2012 ല്‍ വാട്സ്ആപ്പിന് ബദലായി കെവിന്‍ മിത്തല്‍ ഭാരതി സ്ഥാപിച്ച ആപ്ലിക്കേഷനാണ് ഹൈക്ക്. ഹൈക്കിന്‍റെ കണക്ക് പ്രകാരം ആഴ്ചയില്‍ 2 ദശലക്ഷം സജീവ അംഗങ്ങളാണ് ആപ്പിനുള്ളത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*