ദേശീയ താൽപ്പര്യവും പൊതുതാൽപ്പര്യവും കണക്കിലെടുത്തുകൊണ്ട് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ജനപ്രിയ ഫയൽ ഷെയറിംഗ് ആപ്ലിക്കേഷനായ വിട്രാൻസ്ഫർ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു. 2GB വരെ ഫയലുകൾ കൈമാറുവാനായി ഈ ആപ്ലിക്കേഷനാണ് പൊതുവേ എല്ലാവരും ഉപയോഗിച്ചിരുന്നത്.
1GB-യിൽ കൂടുതലുള്ള ഫയലുകൾ ഇമെയിലായി അയയ്ക്കുന്നത് പ്രായോഗികമായി അസാധ്യമാണ്, പക്ഷേ വിട്രാൻസ്ഫർ പോലുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വീഡിയോകളും ചിത്രങ്ങളും ഉൾപ്പെട്ട വലിയ ഫയലുകൾ അയയ്ക്കാൻ കഴിയുമായിരുന്നു.
വിട്രാന്‍സ്ഫറിന് പകരമായി ഉപയോഗിക്കാവുന്ന വേറെയും ചില സേവനങ്ങള്‍ ഉണ്ട്. വലിയ ഫയലുകൾ വേഗത്തിൽ കൈമാറാൻ ഉപയോഗിക്കാവുന്ന അത്തരം ചില സേവനങ്ങളെ പരിചയപ്പെടാം…
ഗൂഗിൾ ഡ്രൈവ്
സൈസ് കൂടിയ ഫയലുകൾ ഇമെയിലുകളിലൂടെ കൈമാറുന്നതിനുള്ള ഏറ്റവും സുരക്ഷിതവും എളുപ്പവുമായ മാർഗ്ഗം ഗൂഗിൾ ഡ്രൈവ് ആണ്. ഒരു ജിമെയില്‍ അക്കൗണ്ടിന് 15GB സംഭരണമുള്ള ഗൂഗിള്‍ ഡ്രൈവിലേക്ക് ആക്സസ് ഉണ്ട്. സൈസ് കൂടിയ ഒരു ഫയൽ ഡ്രൈവില്‍ അപ്‌ലോഡ് ചെയ്‌തതിനുശേഷം, അതിന്‍റെ ലിങ്ക് ജനറേറ്റ് ചെയ്യാനും ഇമെയിലിലൂടെ ആളുകളുമായി പങ്കിടാനും സാധിക്കുന്നതാണ്. ഫയലുകൾ കാണാനും എഡിറ്റ് ചെയ്യാനും മറ്റൊരാൾക്ക് അനുമതി നൽകാം. ഫയലുകൾ കൈമാറുന്നതിനുള്ള എളുപ്പവഴികളിൽ ഒന്നായ ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കുന്നതിനായി ഏതെങ്കിലും ബാഹ്യആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യേണ്ട ആവശ്യവുമില്ല.
സ്മാഷ്
വിട്രാന്‍സ്ഫറിന് സമാനമായ ആപ്ലിക്കേഷനാണിത്. ആപ്ലിക്കേഷനുകൾ സൗജന്യമായി ലഭ്യമാണ്, കൂടാതെ ഫയലിന്‍റെ വലുപ്പത്തിന് പരിധിയില്ല. നിങ്ങളുടെ ഫയലുകൾ വലിച്ചിടാനും കുറുകെ അയയ്ക്കാനും നിങ്ങൾക്ക് കഴിയും. എല്ലായ്പ്പോഴും ഫയലുകൾക്ക് പാസ്‌വേഡ് നല്‍കി സുരക്ഷിതമാക്കാവുന്നതുമാണ്. ഗൂഗിള്‍ ഡ്രൈവിലേതുപോലെ, ഫയലുകളിലേക്ക് ഒരു ലിങ്ക് സൃഷ്ടിക്കാനും ഇമെയിൽ വിലാസങ്ങളുമായി പങ്കിടാനും സാധിക്കും.
ഡ്രോപ്പ്ബോക്സ്
ഒരു ജനപ്രിയ ഫയൽ ഷെയറിഗ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഡ്രോപ്പ്ബോക്സ്. ഇതില്‍ സൗജന്യമായി സൈൻ അപ്പ് ചെയ്യാനും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനും കഴിയും. സൗജന്യ 2GB സ്റ്റോറേജ് ലഭ്യമാണ്. ആവശ്യമെങ്കില്‍ പ്ലസ്, പ്രീമിയം പാക്കേജ് ഉപയോഗിച്ച് 2TB അല്ലെങ്കിൽ 3TB വരെ ഇത് ഉയര്‍ത്താവുന്നതുമാണ്. ഫയലുകൾ കാണാനോ എഡിറ്റ് ചെയ്യാനോ ആളുകളെ അനുവദിക്കാവുന്ന ഇതില്‍. സ്വീകർത്താക്കൾക്ക് ഫയലിൽ അഭിപ്രായമിടാനും സാധിക്കും.
ടെറാഷെയര്‍
ബിറ്റ് ടൊറന്‍റ് അടിസ്ഥാനമാക്കിയുള്ള ടെറാഷെയര്‍ വളരെ വലിയ ഫയലുകള്‍ ധാരാളമാളുകള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി പങ്കുവെക്കാന്‍ വേണ്ടിയുള്ളതാണ്. 10GB-യില്‍ അധികം വരുന്ന ഫയലുകള്‍ ഇതുവഴി പങ്കുവെക്കാവുന്നതാണ്. എന്നാല്‍ ഈ മാര്‍ഗ്ഗത്തിലൂടെ ഫയല്‍ ഷെയറിംഗ് സാധ്യമാകണമെങ്കില്‍ ഫയല്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളിന്‍റെ കംപ്യൂട്ടര്‍ ഓണ്‍ ആയിരിക്കേണ്ടതാണ്. 10GB-യില്‍ താഴെയുള്ള ഫയലുകള്‍ അയക്കാന്‍ കംപ്യൂട്ടര്‍ ഓണ്‍ ആയിരിക്കണം എന്നില്ല. ആ ഫയലുകള്‍ ടെറാഷെയറിന്‍റെ സെര്‍വറുകളില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടാവും. അതിനാല്‍ ചെറിയ ഫയലുകളും ഫോള്‍ഡറുകളും ടെറാഷെയര്‍ വെബ്‌സൈറ്റ് വഴി പങ്കുവെക്കാം. വലിയ ഫയലുകള്‍ പങ്കുവെക്കാന്‍ പ്രത്യേകം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം എന്ന് മാത്രം.
ഹൈടെയ്ല്‍
ഹെടെയ്‌ലിന്‍റെ സൗജന്യ അക്കൗണ്ട് വഴി 100MB വരെയുള്ള ഫയലുകള്‍ അയക്കാവുന്നതാണ്. 2GB വരെയുള്ള സ്റ്റോറേജ് കപ്പാസിറ്റി ഇതിനുണ്ട്. പണം നല്‍കി കൂടുതല്‍ സ്റ്റോറേജ് ലഭ്യമാക്കാവുന്നതുമാണ്. സൗജന്യ അക്കൗണ്ട് വഴി അയക്കുന്ന ഫയലുകള്‍ ഏഴ് ദിവസം കഴിഞ്ഞാല്‍ നീക്കം ചെയ്യപ്പെടും. ഡ്രോപ്പ് ബോക്‌സ്, വണ്‍ഡ്രൈവ്, ഗൂഗിള്‍ ഡ്രൈവ് പോലുള്ള ക്ലൗഡ് സേവനങ്ങളില്‍ നിന്നുള്ള ഫയലുകളും ഹൈടെയ്ല്‍ വഴി അയക്കാം.
Leave a Reply