ഫ്യൂജിഫിലിമിന്‍റെ X-T4 മിറർലെസ് ക്യാമറ ഇന്ത്യയില്‍ അവതരിപ്പിച്ചു

fujixt4

ഫ്യൂജിഫിലിം അതിന്‍റെ മുൻനിര മിറർലെസ് ഡിജിറ്റൽ ക്യാമറയായ X-T4 ഇന്ത്യയിൽ ലഭ്യമാക്കിയിരിക്കുന്നു. 26എംപി സിഎംഒഎസ് സെൻസർ, ടച്ച് അധിഷ്ഠിത എൽസിഡി സ്ക്രീന്‍ എന്നിവയുള്‍പ്പെട്ട ക്യാമറ 60 എഫ്പിഎസിൽ 4 കെ വീഡിയോകളും സൂപ്പർ സ്ലോ മോഡിൽ 240 എഫ്പിഎസിൽ ഫുൾ എച്ച്ഡി വീഡിയോയും റെക്കോർഡ് ചെയ്യാനാകുന്നതാണ്. എക്സ് സീരീസിൽ ഉള്ള മറ്റ് ക്യാമറകളെ അപേക്ഷിച്ച് 0.02 സെക്കൻഡിൽ ഏറ്റവും വേഗത്തിൽ ഓട്ടോ-ഫോക്കസ് പ്രകടനം X-T4 ന് ഉണ്ടെന്ന് ഫ്യൂജിഫിലിം അവകാശപ്പെടുന്നു. അതിനാല്‍ ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്ന വസ്തുക്കളുടെയും ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ ഇത് അനുയോജ്യമാണ് .

ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷനുള്ള (IBIS) X-T സീരീസിലെ ആദ്യ മോഡൽ കൂടിയാണ് X-T4.  ഇത് 5-ആക്സിസ് 6.5 സ്റ്റോപ്പ് ഇമേജ് സ്റ്റെബിലൈസേഷന്‍ ഉപയോഗിക്കുന്നു. വീഡിയോകളും ഫോട്ടോകളും സ്പോർട്സ് മോഡിൽ അല്ലെങ്കിൽ കുറഞ്ഞ വെളിച്ചത്തിൽ ഷൂട്ട് ചെയ്യുമ്പോൾ കൂടുതൽ സ്റ്റെബിലിറ്റി വാഗ്ദാനം ചെയ്യുന്നു .

154999 രൂപയിലാണ് X-T4 മിറർലെസ് ക്യാമറയുടെ വില ആരംഭിക്കുന്നത്. വേഗതയേറിയതും ഒതുക്കമുള്ളതുമായ ക്യാമറ തിരയുന്ന പ്രൊഫഷണലുകളെ ലക്ഷ്യമിട്ട്, X-T4 ഫ്യൂജിനോൺ XF 18-55mmF2.8-4 ലെൻസും, ഫ്യൂജിനോൺ XF 16-80mmF4 R OIS WR  കമ്പനി ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.ഇവയ്ക്ക് യഥാക്രമം  184999, 199999 രൂപയുമാണ് വിലകള്‍.

പ്രാരംഭ ഓഫർ എന്ന നിലയിൽ, V90 മെമ്മറി കാർഡും ഡ്യുവൽ ചാർജ്ജറും ഉൾപ്പെടെ 18000 രൂപ വിലമതിക്കുന്ന ഘടകഭാഗങ്ങള്‍ സൗജന്യമായി ഇതിനൊപ്പം നൽകുന്നുണ്ടെന്ന് യൂട്യൂബിലെ ഒരു വെർച്വൽ ഇവന്‍റിൽ കമ്പനി അറിയിച്ചു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*