മോട്ടറോളയുടെ പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ മോട്ടോ ജി 8 പവർ ലൈറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. 1600×720 പിക്സൽ സ്ക്രീൻ റെസലൂഷനോടും 269 പിപി പിക്സൽ ഡെൻസിറ്റിയോടും കൂടിയ 6.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണിതില്‍ നല്‍കിയിരിക്കുന്നത്.
2.3Hz ഒക്ടാകോർ മീഡിയടെക് ഹീലിയോ P35 പ്രോസസറും ഐഎംജി പവർവിആർ GE8320 ജിപിയുവും 4GB റാമുമായി സംയോജിപ്പിച്ച് ആന്‍ഡ്രോയിഡ് 9.0 പൈയിൽ ആണ് ഈ ഹാന്‍ഡ്സെറ്റ് പ്രവര്‍ത്തിക്കുന്നത്.
മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 256GB വരെ വികസിപ്പിക്കാൻ കഴിയുന്ന 64GB ഓൺബോർഡ് സ്റ്റോറേജും ഇതിലുണ്ട്.
f/2.0 അപ്പേര്‍ച്ചറുള്ള 16MP ഷൂട്ടര്‍, f/2.4 മാക്രോ ലെന്‍സുള്ള 2MP സെക്കന്‍ഡറി സെന്‍സര്‍, 2MP ഡെപ്ത്ത് സെന്‍സര്‍ എന്നിവയുള്‍പ്പെട്ട ട്രിപ്പിള്‍ റിയര്‍ ക്യാമറയും f/2.0 അപ്പേര്‍ച്ചറോടുകൂടിയ 8MP ഫ്രണ്ട് ക്യാമറയുമാണിതിലെ പ്രധാന ക്യാമറ സവിശേഷതകള്‍.
ഡ്യുവൽ 4GVoLTE, വൈ-ഫൈ 802.11 b/g/n, ബ്ലൂടൂത്ത് 4.2, 3.5mm ഹെഡ്ഫോൺ ജാക്ക്, എഫ്എം റേഡിയോ, ഫിംഗർപ്രിന്റ് സ്കാനർ, സ്പ്ലാഷ് റെസിസ്റ്റൻസ്, ജിപിഎസ് ഗ്ലോനാസ്, മൈക്രോ യുഎസ്ബി പോർട്ട് എന്നിവയാണ് മറ്റ് സവിശേഷതകൾ.
മോട്ടോ ജി 8 പവർ ലൈറ്റ് സ്മാര്‍ട്ട്ഫോണിന് 8999 രൂപയാണ് വില. മെയ് 29 മുതൽ വിൽപ്പന ആരംഭിക്കുന്ന ഹാന്‍ഡ്സെറ്റ് ഫ്ലിപ്പ്കാർട്ട് വഴി ലഭ്യമാക്കുകയും ചെയ്യും. റോയല്‍ ബ്ലൂ, ആർട്ടിക് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ഉപകരണം ലഭ്യമാകും.
Leave a Reply