ഗൂഗിൾ ഔദ്യോഗികമായി ഇന്ത്യയിൽ വിയോ 3 ( Veo 3 ) ലോഞ്ച് ചെയ്തു. ജെമിനി ആപ്പിലെ AI പ്രോ സബ്‌സ്‌ക്രിപ്‌ഷനിലൂടെ ഈ AI വീഡിയോ ജനറേറ്റർ ഇനി ഇന്ത്യയിലും ലഭ്യമാകും. ഷോർട്ട് വീഡിയോകൾ നിർമിക്കാൻ വേണ്ടിയുള്ള AI tool ആണ് വിയോ 3. കൃത്യമായ പ്രോംപ്റ്റുകൾ നൽകി ഓഡിയോ ഉൾപ്പെടെയുള്ള വീഡിയോകൾ നിർമിക്കാൻ സാധിക്കും Veo3 യിൽ. അതും ലിപ്സിങ്ക് ഉൾപ്പെടെ പെർഫെക്റ്റ് ആയി. 8 സെക്കൻഡ് മുതൽ 2 മിനിറ്റ് വരെ ദൈർഘ്യമുള്ള 720 മുതൽ 1080 വരെ പിക്സൽ റെസല്യൂഷനിൽ, സെക്കൻഡിൽ 24 ഫ്രെയിമുകളിൽ പ്രവർത്തിക്കുന്ന – ഹ്രസ്വ സിനിമാറ്റിക് വീഡിയോകൾ സൃഷ്ടിക്കുന്നതിനാണ് വിയോ 3 രൂപകൽപ്പന ചെയ്തിരിക്കുന്നത്. വീഡിയോക്ക് ഒപ്പം ഒറ്റ പ്രോംപ്റ്റിൽ, ഓഡിയോ കൂടി ജനറേറ്റ് ചെയ്യാം എന്നതുതന്നെയാണ് ഇതിന്റെ പ്രധാന സവിശേഷത. ഗൂഗിൾ I/O യിൽ ആണ് ഗൂഗിൾ വിയോ 3 യുടെ ലോഞ്ച് അറിയിച്ചത്.
