പാസ് കീ സെറ്റ് ചെയ്യാൻ വൈകണ്ട 

നിങ്ങളുടെ ജിമെയിലിനും പാസ് കീ സെറ്റ് ചെയ്തിട്ടില്ലേ? ജിമെയിൽ ഉപയോഗിക്കുന്നവരിൽ പകുതിയിൽ താഴെമാത്രമാണ് പാസ്സ്‌കീ ഓപ്ഷൻ ഉപയോഗിക്കുന്നത് എന്ന പുതിയ കണക്കുകൾ. ജിമെയിലിനെ കൂടുതൽ സുരക്ഷിതം ആക്കുന്നതിനാണ് പാസ്സ്‌കീ എന്ന ഓപ്ഷൻ ജിമെയിൽ നൽകിയിരിക്കുന്നത്.

പാസ്സ്‌വേഡിന് പുറമെ നിങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന ഡിവൈസുമായിക്കൂടി നിങ്ങളുടെ അക്കൗണ്ടിനെ കണക്ട് ചെയ്യുന്നതാണ് പാസ് കീ. പാസ്സ്‌കീ കൂടി ശരിയായി നൽകിയാൽ മാത്രമേ അക്കൗണ്ട് തുറക്കാൻ സാധിക്കുകയുള്ളു. പാസ്സ്‌വേർഡ് പൂർണമായും ഒഴിവാക്കി പാസ് കീ മാത്രം നൽകുന്നതാണ് നല്ലത്. എന്നാണ് ഗൂളിന്റെ ത്രെട്ട് അനാലിസിസ് ഗ്രൂപ്പിന്റെ അഭിപ്രായം. ചില സൈറ്റുകൾ തുറക്കുമ്പോൾ അത് ആക്‌സിസ് ചെയ്യാനായി ജിമെയിൽ ID യും പാസ്സ്‌വേർഡും നൽകാൻ പറയാറില്ലേ? പലപ്പോഴും നമ്മൾ അറിയാതെ അത് നൽകുകയും ചെയ്യും. എന്നാൽ ഇതിൽ പലതും നിങ്ങളുടെ പാസ്സ്‌വേർഡ് ദുരുപയോഗം ചെയ്യാനും ആകാം. പാസ് കീ നൽകിയാൽ ഇങ്ങനെ ഉള്ളവർക്ക് പാസ്സ്‌വേർഡ് മാത്രം ഉപയോഗിച്ച് നിങ്ങടെ ജിമെയിലിലേക്കു കടന്നുകയറാൻ ആകില്ല.

ജിമെയിലിൽ പാസ് കീ സെറ്റുചെയ്യുന്നതിനായി നിങ്ങളുടെ ജിമെയിലിന്റെ മാനേജ് യുവർ അക്കൗണ്ട് എന്ന ഓപ്ഷനിൽ കയറി, സെക്യുരിറ്റി എന്ന സൈഡ് മെനുവിൽ നിന്ന് പാസ് കീ & സെക്യുരിറ്റി കീ സെറ്റ് ചെയ്തുനൽകുക.

About The Author