നിങ്ങൾ ഇതുവരെ ഇ- ആധാർ ഡൗൺലോഡ് ചെയ്തില്ലേ?

ആധാർകാർഡിന്റെ കോപ്പി മറ്റൊരാൾക്ക് കൈമാറുമ്പോൾ നിങ്ങളുടെ പ്രധാന തിരിച്ചറിയൽ രേഖ ദുരുപയോഗം ചെയ്യപെടുമോ എന്ന പേടി ഇനി വേണ്ട. മാസ്ക് ചെയ്ത ആധാർ കാർഡ് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം. നിങ്ങളുടെ ആധാർ കാർഡിന്റെ അവസാന നാല് അക്കങ്ങൾ മാത്രമേ അതിൽ കാണാൻ സാധിക്കുകയുള്ളു. യഥാർത്ഥ ആധാർകാർഡിന്റെ കോപ്പിയും ഓൺലൈൻ ആയി ഇ-ആധാർ വഴി ഡൗൺലോഡ് ചെയ്യാം.

ആധാറിന്റെ പാസ്‌വേഡ് പരിരക്ഷിതമായ ഇലക്ട്രോണിക് പകർപ്പാണ് ഇ-ആധാർ. ഇത് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഡിജിറ്റലായി ഒപ്പിട്ടിരിക്കുന്നു. ആധാർ നിയമപ്രകാരം, യഥാർഥ ആധാർ കാർഡ്‌പോലെ എല്ലാ ആവശ്യങ്ങൾക്കും ഇ-ആധാർ കാർഡും സാധുവാണ്. യുഐഡിഎഐ വെബ്‌സൈറ്റുകൾവഴി ഇ-ആധാർ ഡൗൺലോഡ് ചെയ്യാം.

എങ്ങനെ ഇ-ആധാർ ഡൗൺലോഡ് ചെയ്യാം?


ഇ-ആധാർ രണ്ടു രീതിയിൽ ഡൗൺലോഡ് ചെയ്യാം.
ആധാർ രജിസ്‌ട്രേഷൻ സമയത്ത് ലഭിക്കുന്ന 28 അക്ക എൻട്രോൾമെൻറ് നമ്പർ ഉപയോഗിച്ച്, മുഴുവൻ പേരും പിൻ കോഡും നൽകി ഇ-ആധാർ ഡൗൺലോഡ് ചെയ്യാം
കൂടാതെ12 അക്ക ആധാർ നമ്പർ ഉപയോഗിച്ച് പൂർണ്ണമായ പേരും പിൻ കോഡും ഉപയോഗിച്ചും ഇ-ആധാർ ഡൗൺലോഡ് ചെയ്യാൻ കഴിയും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന OTP ഉപയോഗിച്ചായിരിക്കും ഡൗൺലോഡ് ചെയ്യേണ്ടത്. അതുകൊണ്ടു മൊബൈൽ നമ്പർ ആധാറുമായി ലിങ്ക്ഡ് ആണെന്ന് ഉറപ്പാക്കുക.
OTP-ക്ക് പകരം TOTP യും ഇ-ആധാർ ഡൗൺലോഡ് ചെയ്യൻ ഉപയോഗിക്കാം. mAadhaar മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് TOTP സൃഷ്ടിക്കാൻ കഴിയും. TOTP സൃഷ്ട്ടിക്കുവാനായി My Aadhaar” എന്ന വിഭാഗത്തിലേക്ക് പോകുക. അവിടെ നിന്ന് “GET TOTP” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതോടെ 30 സെക്കൻഡുകൾക്കായി പ്രാബല്യത്തിലുള്ള 8 അക്കങ്ങളുടെ ഒരു കോഡ് നിർമ്മിക്കപ്പെടും. ഈ കോഡ് ഉപയോഗിച്ചും ഇ-ആധാർ നിർമിക്കാം.


E-ആധാർ ലഭിക്കുന്നതിനായി uidai.gov.in എന്ന സൈറ്റ് സന്ദർശിക്കുക
ഗെറ്റ് ആധാർ എന്ന സെക്ഷനിൽ ‘ഡൗൺലോഡ് ആധാർ’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
തുറന്നുവരുന്ന വൈൻഡോയിൽ നിങ്ങളുടെ ആധാർ നമ്പറോ എൻട്രോൾമെന്റ് നമ്പറോ നൽകുക.
തുടർന്ന് വരുന്ന വിന്ഡോയിൽ ആധാർ നമ്പർ മാസ്ക് ചെയ്യണോ എന്നൊരു ചെക്ക് ബോക്സ് ഉണ്ട്. ഇതിൽ ടിക്ക് ചെയ്തുനൽകിയാൽ നിങ്ങളുടെ ആധാറിന്റെ അവസാന നാലക്കങ്ങൾ മാത്രമേ കാണാൻ സാധിക്കുകയുള്ളു.
തുടർന്ന് രജിസ്‌ട്രേഡ് മൊബൈൽ നമ്പറിലേക്ക് ഒരു OTP വരും അത് നൽകിയശേഷം കുറച്ച് സർവേ ചോദ്യങ്ങൾക്കു കൂടി ഉത്തരം നൽകിയാൽ ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള മെസ്സേജ് ടെക്സ്റ്റ് മെസ്സേജ് ആയി ഫോണിലേക്ക് ലഭിക്കും.
ഇതുതുറക്കുന്നതിന് ഒരു പാസ്‌വേഡ് ആവശ്യമുണ്ട്. നിങ്ങുടെ പേരിന്റെ ആദ്യ നാല് അക്ഷരങ്ങൾ ക്യാപ്പിറ്റൽ ലെറ്റെറിലും ജനിച്ച വർഷവും ആയിരിക്കും പാസ്സ്‌വേഡ്.
നിങ്ങളുടെ പാസ്സ്‌വേഡ് ശരിയായി രേഖപ്പെടുത്തിയാല്‍ ആധാർ കാർഡ് ഡൗണ്‍ലോഡ് ചെയ്തു എടുക്കാം.

About The Author