ഓപ്പൺ എ ഐ, ജി പി റ്റി യുടെ അഞ്ചാം പതിപ്പ് അടുത്തമാസം പുറത്തിറക്കും. ഓപ്പൺ എ ഐ ceo സാം ആൽട്ട്മൻ തന്നെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. LLM -ൽ അപ്ഡേഷൻ ഉടൻ ഉണ്ടാകുന്നതിനുള്ള സൂചനകൾ ഒന്നും ഇല്ലെങ്കിലും നാനോ, മിനി വേർഷനുകളോടുകൂടി, സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്ക് API ആക്സിസ്സോടുകൂടിയാണ് പുതിയ മോഡൽ പുറത്തുവരുന്നത്. ഫെബ്രുവരിയിൽ ചാറ്റ് GPT 4.5 ലോഞ്ച് ചെയ്തിരുന്നു. കമ്പനി പല AI മോഡലുകളും ഇതിനകം പുറത്തിറക്കിയിട്ടുണ്ടെങ്കിലും, സുരക്ഷാ പരിശോധനകൾക്കും മെച്ചപ്പെടുത്തലുകൾക്കുമായി, പുറത്തിറക്കൽ പലതവണ മാറ്റിവച്ചതിന് ശേഷമാണ് GPT-5 പുറത്തിറങ്ങുന്നത്. അതിനായുള്ള ‘റെഡ് ടീമിങ്’ പൂർത്തിയായി. കോഡിന്റെയും സുരക്ഷയുടെയും അവസാനഘട്ട പരിശോധനയാണ് ‘റെഡ് ടീമിങ്’. ഇതോടെ GPT യുടെ പുതിയ മോഡലിന്റെ വരവ് ഉടൻ ഉണ്ടാകുമെന്ന് കരുതാം.
ഇന്റർനാഷണൽ ‘മാത്‍ ഒളിമ്പ്യാഡിൽ’ ഗോൾഡ് ലെവൽ പെർഫോമൻസ് കാഴ്ചവയ്‌ക്കാൻ GPT യുടെ എക്സ്‌പിരിമെന്റൽ റീസണിങ് LLM ഇന് കഴിഞ്ഞു, ഓപ്പൺ എ ഐ ceo സാം ആൽട്ട്മൻ ആണ് ഇത് x ലൂടെ അറിയിച്ചത്. ഇതുവരെയുള്ള മോഡലുകളുടെ ഒരു സമന്വിത രൂപം ആയിരിക്കും GPT-5 എന്നാണ് പ്രതീക്ഷിക്കേണ്ടത്. കൂടുതൽ ശക്‌തമായ താത്വിക അവലോകത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന മോഡൽ ആയിരിക്കും GPT-5.
