ഗൂഗിൾ എർത്തിന്‍റെ ഇരുപതാംപിറന്നാൾ ആഘോഷം നടക്കുകയാണ് ഗൂഗിളിൽ അതിന്‍റെ ഭാഗമായി നിങ്ങൾക്കൊരു ടൂർപോകാം, ഒരു ടൈം ട്രാവൽ. Historical Street View എന്നൊരു imagery കൊണ്ടുവന്നിരിക്കുന്നു ഗൂഗിൾ. നമ്മുടെ നിരത്തുകളും ടൗണും പോയ ഓരോ വർഷങ്ങളിൽ എങ്ങിനെ ആയിരുന്നു എന്ന് കാണിക്കുന്നതാണ് ഈ ഫീച്ചർ.
ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ കൂടാതെ പണ്ട് താമസിച്ചസ്ഥലങ്ങൾ കണ്ട് ഗൃഹാതുരത പുതുക്കുന്നവരുണ്ട്. പല കാലഘട്ടങ്ങളിൽ ഈ പ്രദേശങ്ങൾ എങ്ങിനെയായിരുന്നു എന്ന് കാണാൻ Historical Street View-ൽ സാധിക്കും. നിലവിൽ ഇന്ത്യയിൽ കുറച്ചുസ്ഥലങ്ങളിലേ ഈ ഫീച്ചർ ലഭ്യമായിട്ടുള്ളു. കൂടാതെ AI സഹായത്തോടെ മരങ്ങൾക്കു മുകളിലൂടെ ഉള്ള നിങ്ങളുടെ സ്ട്രീറ്റ് വ്യൂ കിട്ടുന്ന തരത്തിൽ ഉള്ള ഫീച്ചറും ഗൂഗിൾ എർത്തിൽ കൊണ്ടുവന്നിട്ടുണ്ട്.
പച്ചപ്പുനിറഞ്ഞ സ്ഥലങ്ങൾ കണ്ടുപിടിക്കുന്നതിനും അങ്ങോട്ട് താമസം മാറ്റാൻ ആഗ്രഹിക്കുന്നവർക്കും ഒക്കെയായിട്ടാണ് ഇതെന്നാണ് ഗൂഗിൾ പറയുന്നത്. കൂടാതെ ടൗൺ പ്ലാനിങ്ങിനും ഇത് സഹായകമായിരിക്കും. സസ്റ്റെയ്നബിലിറ്റിയെ ഊന്നിക്കൊണ്ടുള്ള കൂടുതൽ ഫീറുകൾ ആണ് ഗൂഗിൾ പുതിയതായി ആവിഷ്‌കരിക്കുന്നത്. ഇന്ത്യയിൽ നിലവിൽ എല്ലായിടത്തും ഈ ഫീച്ചറുകൾ ലഭ്യമല്ലെങ്കിലും സമീപ ഭാവിയിൽ നമുക്കും ഒരു ട്രാവെലിനു പോകാം.
