ഗൂഗിൾ പേയില്‍ പുതിയ യുപിഐ ലൈറ്റ് സേവനങ്ങൾ

ഡിജിറ്റൽ ഇടപാടുകൾ തടസമില്ലാതെ ചെയ്യാനുള്ള പുതിയ മാർഗവുമായി ജിപേ. ഗൂഗിൾ പേ അതിന്റെ പ്ലാറ്റ്‌ഫോമിൽ പുതുതായി അവതരിപ്പിച്ച യുപിഐ ലൈറ്റ് ഉപയോഗിച്ച് പേയ്മെന്റ് വേഗം നടത്താനാകും. അതായത്, ഗൂഗിൾ പേ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന യുപിഐ പിൻ ഇടക്കിടെ നൽകാതെ തന്നെ പേയ്മെന്‍റ് നടപടികള്‍ പൂര്‍ത്തീകരിക്കാം.

ഉപയോക്താക്കൾക്ക് ഒറ്റ ക്ലിക്കിലൂടെ അതിവേഗ ഡിജിറ്റൽ പേയ്‌മെന്റുകൾ നടതത്ാന്‍ സാധിക്കുമെങ്കിലും ഉപയോക്താവിന്റെ പണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിൽ ചില പരിമിതികളുണ്ട്. കൂടാതെ, യുപിഐ ലൈറ്റ് ഒരു സമയം പരമാവധി 200 രൂപ വരെയുള്ള ഇൻസ്റ്റന്റ് ട്രാൻസാക്ഷനുകളാണ് അനുവദിക്കുന്നത്.

ഒരു ദിവസം പരമാവധി 2000 രൂപ വീതം രണ്ടു തവണ അയയ്ക്കാനേ കഴിയൂ എന്ന പ്രത്യേകതയുമുണ്ട്. ഗൂഗിൾ പറയുന്നതനുസരിച്ച്, ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും ലൈറ്റ് അക്കൗണ്ട് ലൈവ് ബാങ്ക് ഇടപാടുകളെ ആശ്രയിക്കില്ല. അതുകൊണ്ട് യുപിഐ ലൈറ്റ് ഉപയോഗിച്ച് വേഗത്തിലുള്ള ഇടപാടുകൾ നടത്താനാകും.

ഗൂഗിൾ പേയിൽ യുപിഐ ലൈറ്റ് ഫീച്ചർ ആക്ടീവ് ആക്കുവാന്‍ പ്രൊഫൈൽ പേജിൽ നിന്ന് ആക്ടിവേറ്റ് യുപിഐ ലൈറ്റിൽ ക്ലിക്ക് ചെയ്യണം അക്കൗണ്ട് ലിങ്കിംഗ് പ്രക്രിയ തുടരുക. പ്രക്രിയ പൂർത്തിയാകുമ്പോൾ, ഉപയോക്താക്കൾക്ക് 2000 രൂപ വരെ ഫണ്ട് ചേർക്കാനാകും.

ഒരു ഉപയോക്താവ് 200 രൂപയ്ക്ക് താഴെയുള്ള ഇടപാട് പൂർത്തിയാക്കിയാൽ അത് ഓട്ടോമാറ്റിക്കായി യുപിഐ ലൈറ്റ് അക്കൗണ്ടിലേക്ക് റീഡയറക്‌ടുചെയ്യപ്പെടും. കൂടാതെ ഇടപാടുകൾ പൂര്‍ത്തിയാക്കാനായി ഉപയോക്താക്കൾ “പേ പിൻ-ഫ്രീ” ഓപ്ഷനും തിരഞ്ഞെടുക്കണം. ഇതോടെ യുപിഐ ലൈറ്റ് ഫീച്ചർ ഗൂഗിൾ പേയിൽ ആക്ടീവാകും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*