ഗൂഗിളിനു പോലും ലഭിക്കില്ല; ഇന്‍റർനെറ്റ് ഹിസ്റ്ററി ക്ലിയർ ചെയ്യാം

internet history clearing

ഗൂഗിള്‍ ക്രോമില്‍ ആരുമറിയാതിരിക്കാൻ നാം ഡീലിറ്റ് ചെയ്ത് കളയുന്ന സെർച്ച് ഹിസ്റ്ററി ഗൂഗിളിന് പക്ഷെ എളുപ്പത്തിൽ ആക്സസ് ചെയ്യാനാകുന്നതാണ്. എന്നാല്‍, ഗൂഗിളിന് പോലും ആക്സസ് ചെയ്യാനാകാതെ സെർച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാനും വഴികളുണ്ട്. ക്രോം നമ്മുടെ ജിമെയിൽ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടുടെങ്കില്‍ മാത്രമാണ് ഇത് ചെയ്യാന്‍ സാധിക്കുന്നത്.

ആദ്യം ക്രോം എടുത്ത് ഗൂഗിളിൽ My Activity എന്നു ടൈപ്പ് ചെയ്ത് എന്‍റര്‍ അമര്‍ത്തുക. ഇപ്പോള്‍ ലഭ്യമാകുന്ന റിസള്‍ട്ട് പേജില്‍ നിന്ന് Welcome to My Activity എന്നത് തിരഞ്ഞെടുക്കുക. വെബ് ആന്‍റ് ആപ്പ് ആക്ടിവിറ്റി, ലോക്കേഷൻ ഹിസ്റ്ററി, യുട്യൂബ് ഹിസ്റ്ററി എന്നിങ്ങനെയുള്ള വിവരങ്ങൾ ലഭ്യമാകും. അതെ പേജിലെ ഫിൽറ്റർ ബൈ ഡേറ്റ് ആൻഡ് പ്രൊഡക്ട് എന്ന ഓപ്ഷനോട് ചേർന്നു കിടക്കുന്ന ഡിലീറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ലാസ്റ്റ് മിനിറ്റിലെയും മണിക്കൂറിലെയുമൊക്കെ സെർച്ച് ഹിസ്റ്ററി നീക്കം ചെയ്യാനുള്ള ഓപ്ഷൻ അപ്പോൾ കാണിക്കും. ഇതിനു പുറമേ ഒരു നിശ്ചിത ദിവസം മുതൽ നിശ്ചിത ദിവസം വരെയുള്ള സെര്‍ച്ച് ഹിസ്റ്ററിയും ഡീലിറ്റ് ചെയ്യാനാവും. വിവരങ്ങൾ ഡീലിറ്റ് ചെയ്യുന്നതിന് മുൻപ് അതിന്‍റെ വിശദമായ പട്ടികയും കാണാനാകുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*