റിലയൻസ് ജിയോയുടെ 5ജി സേവനം ദീപാവലി മുതൽ. ഇന്ത്യ മുഴുവൻ നെറ്റ് വർക്ക് സ്ഥാപിക്കാൻ രണ്ട് ലക്ഷം കോടി രൂപയാണ് കമ്പനി നിക്ഷേപിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ റോൾ ഔട്ട് പ്ലാനാണിത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ 45 -മത് എജിഎമ്മിൽ, കമ്പനി ചെയർമാൻ മുകേഷ് അംബാനിയാണ് പ്രഖ്യാപനം നടത്തിയത്.
2023 ഡിസംബറോടെ ഇന്ത്യയിലെ എല്ലാ ടൗണുകളിലും 5G സൗകര്യം ലഭ്യമാവുമെന്നും അംബാനി അറിയിച്ചു. ഒക്ടോബറിൽ രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളായ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ 5G ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഒക്ടോബർ മുതൽ ഇന്ത്യയ്ക്ക് സേവനങ്ങൾ ലഭിക്കുമെന്ന് ടെലികോം മന്ത്രാലയം അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. എന്നാൽ തീയതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല.
വീടുകളിലും ഓഫീസുകളിലും അൾട്രാ ഹൈ ഫൈബർ പോലുള്ള വേഗത വാഗ്ദാനം ചെയ്യുന്ന എയർ ഫൈബർ സേവനങ്ങളും ജിയോ പ്രഖ്യാപിച്ചു. ഫൈബർ കേബിളുകൾ ആവശ്യമില്ലാത്ത വയർലൻസ് പ്ലഗ് -ആൻഡ് പ്ലേ 5 ജി ഹോട്ട്സ്പോട്ട് ആണ് ജിയോ ഫൈബർ.
Leave a Reply