ജിമെയില്‍ ഉപയോഗം എളുപ്പമാക്കാം

ജിമെയിൽ അക്കൗണ്ട് ഇല്ലാത്തവര്‍ ഇന്ന് നന്നെ കുറവായിരിക്കും. പുതിയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ സെറ്റപ്പ് ചെയ്യുന്നതിന് പോലും ജിമെയിൽ അക്കൗണ്ടുകൾ ആവശ്യമാണ്. മിക്കവാറും എല്ലാവരുടെയും സ്മാർട്ട്ഫോണുകളിലും ടാബ്ലെറ്റുകളിലും ലാപ്ടോപ്പുകളിലും ജിമെയിൽ ആപ്ലിക്കേഷൻ ലഭ്യമാണ് താനും.

ജിമെയിൽ ഉപയോഗം കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന ചില ടിപ്സുകൾ വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണിവിടെ. ഇൻബോക്സ് തീം സെലക്റ്റ് ചെയ്യുന്നത് മുതൽ വീഡിയോ കോളുകൾ ചെയ്യുന്നതും അയച്ച മെസേജ് അൺഡു ചെയ്യുന്നതും അടക്കമുള്ള ചില ടിപ്സുകളാണിവ.

വീഡിയോ കോൾ ആരംഭിക്കാം

നിങ്ങളുടെ ഗൂഗിൾ ചാറ്റ്ലിസ്റ്റിൽ ഉള്ള ആരുമായും വീഡിയോ കോളുകൾ ചെയ്യാൻ സാധിക്കും. ഇൻബോക്സിൽ അവരുടെ പേരിന് മുകളിലൂടെ മൗസ് പോയിന്‍റ് നീക്കുമ്പോള്‍ ലഭ്യമാകുന്ന ഓപ്ഷനില്‍ നിന്ന് സ്റ്റാർട്ട് വീഡിയോ കോൾ ഓപ്ഷനിൽ ടാപ്പ് ചെയ്താൽ മതിയാകും. ഇത്രയും ചെയ്ത് കഴിഞ്ഞാൽ ആരുമായും ജിമെയിലിൽ നിന്നും വീഡിയോകോൾ ചെയ്യാവുന്നതാണ്.

ഇൻബോക്സിനായി തീം സെലക്റ്റ് ചെയ്യാം

ഇൻബോക്സിന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട തീം നല്‍കാവുന്നതാണ്. ഇമേജുകളും ഇൻബോക്സ് ബാക്ക്ഗ്രൗണ്ടിൽ നൽകാൻ സാധിക്കും. തീം സെലക്റ്റ് ചെയ്യാൻ ആദ്യം സെറ്റിങ്സിലേക്ക് പോകുക. അവിടെ നിന്നും തീംസ് ഓപ്ഷൻ സെലക്റ്റ് ചെയ്ത് ഇഷ്ടപ്പെട്ട തീം ഇന്‍ബോക്സിന് തിരഞ്ഞെടുക്കാവുന്നതാണ്.

ഇൻബോക്സ് കാറ്റഗറീസ്

ഇമെയിലുകൾ ഓട്ടോമാറ്റിക്കായി ടാബുകളായി ക്രമീകരിക്കപ്പെടും. ഉദാഹരണത്തിന് ഷോപ്പിങ് സൈറ്റുകളിൽ നിന്നുള്ളവ പ്രമോഷൻ ടാബിൽ അലൈൻ ചെയ്തിരിക്കുന്നതായി കാണാം. അത് പോലെ തന്നെ സോഷ്യൽ മീഡിയ മെയിലുകളും പ്രത്യേകം ക്രമീകരിച്ച് കാണാറുണ്ട്. സോഷ്യൽ മീഡിയ വിഭാഗത്തിലായിരിക്കും ഇത്തരം മെയിലുകൾ ലഭ്യമാകുക.

മെയിലുകൾ കണ്ടെത്താൻ

ഇമെയിലുകൾ വേഗത്തിൽ കണ്ടെത്താൻ സെ‍‍ർച്ച് ബോക്സ് പ്രയോജനപ്പെടുത്താന്‍ സാധിക്കും. വരുന്ന റിസൽട്ടുകൾ ഫിൽട്ടർ ചെയ്യാനും മറ്റുമുള്ള ഓപ്ഷനുകളും സെർച്ച് ഫീച്ചറിന് ഒപ്പം ലഭ്യമാക്കിയിട്ടുണ്ട്. ഇങ്ങനെ ഫിൽട്ടർ ചെയ്യുന്നതിന് സെർച്ച് ബോക്സിനുള്ളിൽ മറ്റൊരു ഓപ്ഷൻ കൂടി നൽകിയിട്ടുണ്ട്. ഷോ സെർച്ച് ഓപ്ഷൻസ് എന്നതാണ് ഈ ഫീച്ചർ. ഇതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് സെർച്ച് റിസൽട്സ് ഫിൽട്ടർ ചെയ്യാം.

മെയിലുകൾ മാനേജ് ചെയ്യാം

ഇമെയിലുകൾ ഓപ്പൺ ചെയ്യാതെ തന്നെ നിങ്ങൾക്ക് അവ മാനേജ് ചെയ്യാൻ സാധിക്കും. മെയിലിൽ റൈറ്റ് ക്ലിക്ക് ചെയ്താൽ നിരവധി ഓപ്ഷനുകൾ ലഭ്യമാകും. മൂവ്, ആർക്കൈവ്, മ്യൂട്ട്, ഫിൽട്ടർ, ഓപ്പൺ ഇൻ എ ന്യൂ വിൻഡോ തുടങ്ങിയ നിരവധി ഓപ്ഷനുകളാണ് ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ഈ ഓപ്ഷനുകൾ ഉപയോഗിച്ച് മെയിലുകൾ മാനേജ് ചെയ്യാം.

അൺഡു ഓപ്ഷൻ

മറ്റൊരാൾക്ക് അബദ്ധത്തിൽ ഒരു മെയിൽ അയയ്ക്കുകയാണെങ്കില്‍ അയച്ച മെസേജുകൾ ഇല്ലാതാക്കുന്നതിനായി അൺഡു ഓപ്ഷന്‍ ജിമെയിലിൽ ലഭ്യമാണ്. ഈ അൺഡു ഓപ്ഷൻ മെയിൽ അയ്ക്കുന്നതിന് മുമ്പ് തന്നെ ഓൺ ആയിരിക്കണം എന്ന് മാത്രം. ഇത് ഓൺ ആണെങ്കിൽ മെയിൽ ഡെലിവർ ആകുന്നതിന് മുന്‍പ് ചെക്ക് ചെയ്യാനും ഒഴിവാക്കാനും അധികസമയം ലഭിക്കും. ഇത് ആക്ടീവ് ആക്കുന്നതിനായി സെറ്റിംഗ്സില്‍ ജനറല്‍ സെറ്റിംഗ്സ് വിഭാഗത്തില്‍ നിന്ന് അണ്‍ഡു സെന്‍ഡ് ഓപ്ഷനില്‍ സമയം തിരഞ്ഞെടുത്ത് നല്‍കാവുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*