വഴി കാട്ടുകയെന്ന പ്രഥമ ലക്ഷ്യത്തോടുകൂടി നിർമ്മിക്കപ്പെട്ട ഗൂഗിൾ മാപ്സില്‍ ഇപ്പോൾ മറ്റൊരു സവിശേഷ ഫീച്ചര്‍ കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്. നഗരത്തിലേയും മറ്റു ചുറ്റുപാടിലേയും വായുവിന്‍റെ ഗുണനിലവാര സൂചിക പറയുവാൻ സാധിക്കുന്ന എക്യു ഐ ഇൻഡക്സ് ഇപ്പോൾ ഗൂഗിൾ മാപ്പസിലും ലഭ്യമാണ്. ഈ ഫീച്ചറുകൾ വായുവിന്‍റെ ഗുണനിലവാരം അറിയിച്ചു കോണ്ട് ആ നഗരം നിങ്ങളുടെ ശരീരത്തെ എത്രമാത്രം മലീനികരിക്കുമെന്നും മുന്നറിയിപ്പുകൾ നൽകുന്നു.
ഗൂഗിൾ മാപ്പിൽ എയര്‍ ക്വാളിറ്റി അറിയാന്‍
ആൻഡ്രോയിഡ് ഫോണുകളും ഐഒഎസ് ഫോണുകളിലും ഈ ഫീച്ചർ ലഭ്യമാണ്. ആദ്യമായി ഗൂഗിൾ മാപ്പസ് ഓപ്പൺ ചെയ്യുക.
ഫോണുകളിൽ ഗൂഗിൾ മാപ്പസ് ഓപ്പണായതിനു ശേഷം ലഭ്യമായ ‘സെർച്ച്’ ബട്ടൺ ബാറിനു താഴെ വലതുവശം കാണുന്ന ബോകസ് ഐക്കൺ ഓപ്പൺ ചെയ്യാം.
ഇപ്പോൾ നിങ്ങൾക്ക് മുന്നിൽ തുറന്നു വന്ന ഓപ്ഷനുകളിലൊന്ന് എയർ ക്വാളിറ്റി എന്ന ഫീച്ചറിന്‍റേതാണ്. അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആവശ്യപ്പെടുന്ന ഏതു പ്രദേശത്തെയും വായു നിലവാര സൂചിക കാണുവാൻ സാധിക്കും.
വായു വിവര സൂചികയിൽ പച്ചനിറം മുതൽ അപായ സൂചനകൾ നൽകുന്ന ചുവപ്പു നിറം വരെ കാണിക്കും. നിങ്ങൾക്ക് ഈ സൂചിക അനുസരിച്ച് നിങ്ങൾ നിൽക്കുന്ന പ്രദേശം എത്രമാത്രം മലിനമാണെന്ന് തിരിച്ചറിയുവാനും മുൻ കരുതലെടുക്കുവാനും സാധിക്കുന്നു.
Leave a Reply