
ജിയോ ഫൈബർ കേരളത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. 2022 അവസാനത്തോടെ 60 നഗരങ്ങളിലേക്ക് കൂടി ജിയോ ഫൈബർ വ്യാപിക്കാൻ പദ്ധതിയിടുകയാണ്. നിലവിൽ കേരളത്തിൽ 1.8 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് ജിയോ ഫൈബർ സേവനം ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ വിവിധ നഗരങ്ങളിലേക്കും പട്ടണങ്ങളെയും ചേർത്ത് പുതിയ 33 സ്ഥലങ്ങളിലേക്ക് ആണ് ജിയോഫൈബർ ബ്രോഡ്ബാൻഡ് സേവനം വ്യാപിപ്പിരിക്കുന്നത്. പുതിയ പ്ലാന്‍ പ്രകാരം, ജിയോ ഫൈബര്‍ കണക്ഷന് തിരഞ്ഞെടുക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒരു ചെലവുമില്ലാതെ 10,000 രൂപ വിലയുള്ള ഇന്റര്‍നെറ്റ് സെറ്റ്-ടോപ്പ് ബോക്സ്, റൗട്ടർ, ഇൻസ്റ്റാളേഷൻ എന്നിവയും നൽകുന്നു.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ തുടങ്ങിയ പ്രധാന നഗരങ്ങൾക്ക് പുറമെ ജിയോ ഫൈബർ ആലപ്പുഴ, അങ്കമാലി, ചങ്ങനാശ്ശേരി, ഗുരുവായൂർ, ഇരിഞ്ഞാലക്കുട, കാഞ്ഞങ്ങാട്, കണ്ണൂർ, കാസർഗോഡ്, കായംകുളം, കൊടുങ്ങലൂർ, കൊല്ലം, കൊണ്ടോട്ടി, കോട്ടയം, കുന്നംകുളം, കുന്നത്തുനാട്, മാഹി, മലപ്പുറം, മഞ്ചേരി, മാവേലിക്കര, മൂവാറ്റുപുഴ, നെടുമങ്ങാട്, നെയ്യാറ്റിൻകര, പാലക്കാട്, പയ്യന്നൂർ, പെരിന്തൽമണ്ണ, കൊയിലാണ്ടി, തലശ്ശേരി, തീരുർ, തിരുവല്ല എന്നിവടങ്ങളിലും ലഭ്യമാണ്. 2022 അവസാനത്തോടെ 60 നഗരങ്ങളിലേക്ക് കൂടി ജിയോ ഫൈബര്‍ വ്യാപിക്കാന്‍ പദ്ധതിയിടുകയാണ്. നിലവില്‍ കേരളത്തില്‍ 1.8 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് ജിയോ ഫൈബര്‍ സേവനം ഉപയോഗിക്കുന്നത്.
ഇതോടൊപ്പം ഓടിടി അപ്പുകൾ ആക്സിസ് ചെയ്യുന്നതിലും ജിയോ ഉപഭോക്താക്കൾക്ക് പുതിയ പ്ലാനുകൾ ജിയോ കൊണ്ട് വന്നിട്ടുണ്ട്, 399 മുതൽ തുടങ്ങുന്ന പ്ലാനുകളിൽ അൺലിമിറ്റഡ് ഹൈ-സ്പീഡ് ഇന്റർനെറ്റ് മാത്രമാണുള്ളത്. ഇതിനോടൊപ്പം പ്രതിമാസം 100 രൂപ മുതൽ 200 രൂപ കൂടുതൽ കൊടുത്താൽ, ഉപയോക്താക്കൾക്ക് വലിയ സ്ക്രീനിലും ചെറിയ സ്ക്രീനിലും മുൻനിരയിലുള്ള 14 ഓടിടി ആപ്പുകളിലേക്ക് ആക്സസ് ലഭിക്കും. ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ട സിനിമകൾ, ടിവി ചാനലുകൾ, വീഡിയോ-ഓൺ-ഡിമാൻഡ്, വാർത്തകൾ, സ്പോർട്സ് എന്നീ ചാനലുകളിലൂടെ കൂടുതൽ പരിപാടികൾ ആസ്വദിക്കാൻ ജിയോയുടെ ഇത്തരം പ്ലാനുകൾ സഹായിക്കും.
Leave a Reply