ഗൂഗിൾ പ്ലേയ്ക്ക് പുതിയ പ്രീപെയ്ഡ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ

ഡെവലപ്പർമാരുടെ പണ സമ്പാദന ശേഷി മെച്ചപ്പെടുത്തുന്നതിനായി ഗൂഗിള്‍ പ്ലേ പുതിയ പ്രീപെയ്ഡ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളും കൺസോൾ UI-യും നടപ്പിലാക്കുന്നു. ഗൂഗിൾ ഐ/ഒ ഡെവലപ്പർ കോൺഫറൻസിനിടെയാണ് ഈ പ്രഖ്യാപനം.  ഈ മാറ്റങ്ങൾ പ്ലേസ്റ്റോറില്‍ സബ്‌സ്‌ക്രിപ്‌ഷനുകൾ വിൽക്കുന്നതിൽ ഡെവലപ്പർമാർക്ക് കൂടുതൽ താല്പര്യം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. ഒന്നിലധികം അടിസ്ഥാന പ്ലാനുകളും ഓഫറുകളും സജ്ജീകരിക്കാനുള്ള ഓപ്‌ഷൻ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ഈ പുതിയ മാറ്റങ്ങൾ പുതിയ SKU-കൾ സൃഷ്‌ടിക്കുന്നത് നിയന്ത്രിക്കുന്നതു മൂലം  ഡെവലപ്പർമാരുടെ പ്രവർത്തന ചെലവ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിലുള്ള SKU-കളെ സബ്‌സ്‌ക്രിപ്‌ഷനുകൾ, അടിസ്ഥാന പ്ലാനുകൾ, ഓഫറുകൾ എന്നിങ്ങനെ വേർതിരിച്ച് ഡെവലപ്പർമാർക്കുള്ള Play കൺസോളിൽ ലഭ്യമാകും എന്ന് ഇതിനകം ഗൂഗിള്‍ സ്ഥിരീകരിച്ചിരിക്കുന്നു.  ഇത് ഡെവലപ്പർമാർക്ക് അവരുടെ ഉപയോക്താക്കൾക്ക് 1 മാസത്തെ പ്രീപെയ്ഡ് പ്ലാൻ വിൽക്കുന്നതിനുള്ള പുതിയ ഓപ്‌ഷനും ഒരു ഓട്ടോ-റിന്യൂവിംഗ് പ്ലാൻ അല്ലെങ്കിൽ വാർഷിക ഓട്ടോ-റിന്യൂവിംഗ് പ്ലാനും നൽകും.  ആപ്പ് വഴിയോ ഗൂഗിൾ പ്ലേയിൽ നിന്നോ പ്രീപെയ്ഡ് പ്ലാനുകൾ മാറ്റാവുന്നതാണ്. 

പ്രത്യേകം തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ വ്യത്യസ്‌ത വില നിശ്ചയിക്കാനും പ്രത്യേക ഓഫറുകൾ നൽകാനും ഈ ഫീച്ചറിനു സാധിക്കും. യോഗ്യരായ ഉപയോക്താക്കൾക്ക് പ്രത്യേക വില നൽകാനും അവ ഉപയോഗിക്കാം.  സെക്കൻഡ് ചാൻസ് ഫ്രീ ട്രയലുകൾ അല്ലെങ്കിൽ വിൻ-ബാക്ക് ഓഫറുകൾ പോലുള്ള ഇഷ്‌ടാനുസൃത ഓഫറുകൾ പുറത്തിറക്കി സബ്‌സ്‌ക്രൈബർമാരെ വീണ്ടെടുക്കാനും ഡെവലപ്പർമാർക്ക് ഇതൊരു അവസരം ആയിരിക്കും. ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ സേവനം  പ്രതിമാസം 99 രൂപക്ക് ലഭ്യമാകും.  പ്രതിവർഷം 889 രൂപയും പ്ലേ പാസിന് വേണ്ടിയുള്ള ഒരു പ്രീപെയ്ഡ് പ്ലാനും ഗൂഗിൾ പുറത്തിറക്കിയിട്ടുണ്ട്.  ഒരു മാസത്തെ സബ്‌സ്‌ക്രിപ്‌ഷന് 109 രൂപയാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*