നിയർബൈ ഫ്രണ്ട്‌സ്, കാലാവസ്ഥാ മുന്നറിയിപ്പ്, ലൊക്കേഷൻ ഹിസ്റ്ററി തുടങ്ങിയ ലൊക്കേഷൻ അധിഷ്ഠിത സംവിധാനങ്ങൾ അടുത്ത മാസം മുതൽ ഫെയ്‌സ്‌ബുക്കിൽ കാണില്ല. ഉപയോക്താക്കളുടെ ഡേറ്റ ശേഖരിക്കുന്നത് പരമാവധി കുറയ്ക്കുക എന്നതാണ് ഈ ഫീച്ചറുകൾ ഫെയ്സ്ബുക്ക് ഉപേക്ഷിക്കാൻ പ്രധാന കാരണം. ഈ ഫീച്ചറുകളുമായി ബന്ധപ്പെട്ട ഉപയോക്താക്കളുടെ വിവരങ്ങൾ ഉൾപ്പെടെ ഫെയ്‌സ്‌ബുക്ക് അവരുടെ സെർവറിൽ നിന്ന് നീക്കുമെന്നാണ് വിവരം.
ഈ സംവിധാനങ്ങൾ നിർത്തലാക്കുന്നത് സംബന്ധിച്ച് ഫെയ്‌സ്‌ബുക്ക് ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ആപ്പുകൾ നോട്ടിഫിക്കേഷൻ ലഭ്യമാകുന്നുണ്ട്. നിലവിലെ ലൊക്കേഷൻ ഫെയ്‌സ്‌ബുക്ക് സുഹൃത്തുകൾക്ക് പങ്കുവെക്കാവുന്ന സംവിധാനമാണ് ‘നിയർബൈ ഫ്രണ്ട്‌സ്’ (Nearby friends). 2022 ഓഗസ്റ്റ് 1 വരെ ഉപയോക്താക്കൾക്ക് അവരുടെ ലൊക്കേഷൻ ഡാറ്റയും ലൊക്കേഷൻ ഹിസ്റ്ററിയും ആക്‌സസ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും കഴിയുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു. ഈ തീയതിക്ക് ശേഷം ശേഖരിച്ച എല്ലാ ഡാറ്റയും പൂർണ്ണമായും ഇല്ലാതാക്കുമെന്ന് കമ്പനി അറിയിച്ചു.
ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നു എന്ന രീതിയിലുള്ള എതിർപ്പുകളും വിമർശനങ്ങളും ഒഴിവാക്കാൻ കൂടി വേണ്ടിയാണ് ഇങ്ങനെ ഒരു നീക്കം എന്നാണ് ഫെയ്സ്ബുക്ക് അധികൃതർ പറയുന്നത്. യൂറോപ്യൻ രാജ്യങ്ങൾ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം മുതലായ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകൾ ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങൾ മെറ്റയോടെ ആവശ്യപ്പെട്ടിരുന്നു അത് നൽകാത്ത സാഹചര്യത്തിൽ മെറ്റയെ നിരോധിക്കാൻ ആണ് തീരുമാനം, ഈ കാരണം കൊണ്ടുമാകാം ഫെയ്സ്ബുക്ക് ഈ ഫീച്ചറുകൾ ഒഴിവാക്കുന്നതെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.
Leave a Reply