നീളമേറിയ ആപ്പിൾ തണ്ടർബോൾട്ട് 4 പ്രോ കേബിൾ 

ഇന്ത്യയിലെ മാക്ബുക്ക് ഉപയോക്താക്കൾക്കായി ആപ്പിൾ പുതിയ ഉൽപ്പന്നം അവതരിപ്പിച്ചു. നിലവിൽ വിപണിയിൽ ഉള്ളതിൽ ഏറ്റവും നീളം കൂടിയ തണ്ടർബോൾട്ട് 4 കേബിളാണിത്.  ആകെ 3 മീറ്റർ നീളമുള്ള ആപ്പിൾ തണ്ടർബോൾട്ട് 4 പ്രോ കേബിൾ 15,900 രൂപയ്ക്കാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. ആപ്പിൾ തണ്ടർബോൾട്ട് 4 പ്രോ കേബിളിന് രണ്ട് വേരിയന്‍റുകളുണ്ട്, അതായത് 3 മീറ്റർ നീളമുള്ള കേബിളും 1.8 മീറ്റർ നീളമുള്ള കേബിളും.  ഇന്ത്യയിലെ ആപ്പിൾ ഓൺലൈൻ സ്റ്റോറിൽ ഇത് ലഭ്യമാണ്.

തണ്ടർബോൾട്ട് 3, തണ്ടർബോൾട്ട് 4, USB 4 എന്നിവ 40Gbps-ൽ കൈമാറാൻ കഴിയുന്ന ഒരു മികച്ച കേബിൾ ആണ് ഇത്. ഇതോടൊപ്പം USB 3.1 Gen 2 ഡാറ്റ 10Gbps-ൽ കൈമാറുകയും 8K വീഡിയോ ട്രാൻസ്മിറ്റ് ചെയ്യുകയും 100W USB-C PD പവർ ഉയർന്ന നിലവാരത്തിലേക്ക് നൽകുകയും ചെയുന്നു. നിലവിൽ വിപണിയിൽ ഉണ്ടായിരുന്ന ഏറ്റവും നീളം കൂടിയ തണ്ടർ ബോൾട് കേബിൾ ബെൽകിനിൽ നിന്നുള്ള കേബിളുകൾ ആയിരുന്നു, സാധാരണയായി ഈ കേബിളുകൾക്ക് രണ്ട് മീറ്റർ നീളമാണ് ഉള്ളത്. 

തണ്ടർബോൾട്ട് 4 പ്രോ കേബിൾ മെടഞ്ഞ രീതിയിൽ (ബ്രെയ്‌ഡുചെയ്‌തതാണെന്ന്) ഉള്ളതാണെന്ന് ആപ്പിൾ പറയുന്നു. തണ്ടർബോൾട്ട് 4 അല്ലെങ്കിൽ യുഎസ്ബി 4 അല്ലെങ്കിൽ യുഎസ്ബി 3.1 ജെൻ 2 സ്റ്റാൻഡേർഡ് പിന്തുണയ്ക്കുന്ന സ്റ്റുഡിയോ ഡിസ്പ്ലേ, പ്രോ എക്സ്ഡിആർ ഡിസ്പ്ലേ, ഡോക്കുകൾ, ഹാർഡ് ഡ്രൈവുകൾ എന്നിവയുമായി കേബിളിന് ഏത് മാക്കിലേക്കും കണക്റ്റുചെയ്യാനാകും. ഇത് USB-C to USB-C ആയിട്ടും ഉപയോഗിക്കാവുന്ന ഒരു കേബിളാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*