കൗമാരകാർക്ക് ഏറെ പ്രിയങ്കരമായ ഇൻസ്റ്റാഗ്രാമിനെ കൂടുതൽ പ്രിയങ്കരമാക്കുവാൻ പുതിയ ഫീച്ചറുകൾ ഒരുങ്ങുന്നു. ഇനി മുതല്‍ ഇൻസ്റ്റാഗ്രാമിൽ ബ്രൗസ് ചെയ്യുമ്പോൾ മെസ്സേജുകൾ വന്നാൽ ഇൻബോക്സിൽ പോകാതെ തന്നെ മറുപടി അയക്കാൻ സാധിക്കുന്നതുള്‍പ്പെടെ നിരവധി ഫീച്ചറുകളാണ് പുതുതായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുത്ത ചില രാജ്യങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഈ ഫീച്ചറുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. പുതിയ ഫീച്ചര്‍ പ്രകാരം ആരൊക്കെ ചാറ്റിങ് ലിസ്റ്റിൽ ഓൺലൈനിൽ ഉണ്ടെന്നും ബ്രൗസ് ചെയുമ്പോൾ തന്നെ അറിയാമെന്നതും ഇൻസ്റ്റാഗ്രാമിനെ യൂസർ ഫ്രണ്ട്ലി ആക്കുന്നു.
ഇൻസ്റ്റാഗ്രാം ഒരുക്കുന്ന പുതിയ സൈലന്റ് മെസ്സേജ് സംവിധാനം വഴി @silent എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ചാൽ സുഹൃത്തുക്കൾക്ക് സൈലന്റ് ആയി തന്നെ മെസ്സേജുകൾ ലഭിക്കുന്നതാണ്. ഈ സംവിധാനം രാത്രികാലങ്ങളിൽ മെസ്സേജ് അയക്കാനും ഒപ്പം സ്വകാര്യത സൂക്ഷിക്കുവാനും സാധിക്കും. 30 സെക്കൻഡ് അടങ്ങുന്ന ഇഷ്ടപ്പെട്ട പാട്ടുകൾ ഇനി സുഹൃത്തുക്കൾക്ക് വേഗം ഷെയർ ചെയ്യാൻ സാധിക്കുന്ന ഫീച്ചറും ഒപ്പം ചിത്രങ്ങളും വീഡിയോകളും ടാപ്പ് ചെയ്താൽ ഉടൻ തന്നെ ലഭിക്കുന്ന ഫീച്ചറുകളും ഇൻസ്റ്റാഗ്രാം ഒരുക്കുന്നുണ്ട്.
Leave a Reply